ദില്ലി: ഓപ്പറേഷന് സിന്ദൂറിന് ശേഷം ഇന്ത്യ പാകിസ്ഥാന് സംഘര്‍ഷം രൂക്ഷമാകാന്‍ സാധ്യതയേറുന്നു. പാകിസ്ഥാനിലെ ലാഹോറിലും കറാച്ചിയിലും സ്ഫോടനങ്ങള്‍ നടന്നതായി പാക് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. കറാച്ചിയിലെ ഷറാഫി ഗോതിൽ സ്ഫോടനം നടന്നെന്നാണ് റിപ്പോർട്ട്. സ്ഫോടനങ്ങൾ ഡ്രോൺ ആക്രമണം ആയിരുന്നുവെന്ന് പാകിസ്ഥാൻ സൈന്യം അറിയിച്ചു. 12 ഇടത്ത് ഡ്രോണ്‍ ആക്രമണം നടന്നുവെന്നാണ് പാക് സൈന്യം പറയുന്നത്. ലാഹോർ ഡ്രോണ്‍ ആക്രമണത്തിൽ നാല് പാക് സൈനികർക്ക് പരിക്കേറ്റെന്നും പാകിസ്ഥാൻ സ്ഥിരീകരിച്ചു. അതിനിടെ, പാകിസ്ഥാനെ വിറപ്പിച്ച മിന്നലാക്രമണം തുടക്കം മാത്രമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി അഭിപ്രായപ്പെട്ടു. നിയന്ത്രണ രേഖയിലെ പാക് വെടിവെയ്പില്‍ 13 പേര് കൊല്ലപ്പെട്ടതായും സര്‍ക്കാര്‍ സ്ഥിരീകരിച്ചു.
- Home
- Latest News
- ലാഹോറിന് പിന്നാലെ കറാച്ചിയിലും സ്ഫോടനം; 4 പാക് സൈനികർക്ക് പരിക്ക്, നടന്നത് ഉഗ്ര സ്ഫോടനമെന്ന് പാക് മാധ്യമങ്ങള്‍
ലാഹോറിന് പിന്നാലെ കറാച്ചിയിലും സ്ഫോടനം; 4 പാക് സൈനികർക്ക് പരിക്ക്, നടന്നത് ഉഗ്ര സ്ഫോടനമെന്ന് പാക് മാധ്യമങ്ങള്‍
Share the news :

May 8, 2025, 7:42 am GMT+0000
payyolionline.in
9 തീവ്രവാദ കേന്ദ്രങ്ങള്‍ തകര്‍ത്ത ഓപ്പറേഷന് സിന്ദൂറിന് ശേഷം ഇന്ത്യ പാക് ബന്ധം വലിയ സംഘര്‍ത്തിലേക്ക് നീങ്ങുകയാണ്. ലാഹോറില്‍ സ്ഫോടനം നടന്നതിന്റെ ദൃശ്യങ്ങള്‍ രാവിലെ എട്ടരയോടെയാണ് പുറത്ത് വന്നത്. വലിയ ശബ്ഗം കേട്ടെന്നും, മൂന്ന് സ്ഥലങ്ങളില്‍ പുക ഉയര്‍ന്നെന്നും പാക് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. വോള്ട്ടന് വിമാനത്താവളത്തിന് തൊട്ടടുത്തായിരുന്നു സ്ഫോടനം. ഇന്ത്യയുടെ ഒരു ഡ്രോണ്‍ വെടിവച്ചിട്ടെന്നാണ് പാക് മാധ്യമങ്ങള്‍ അവകാശപ്പെടുന്നത്. ഇന്നലെ രാത്രി ഇന്ത്യക്ക് നേരെ വ്യോമാക്രമണത്തിന് പാകസ്ഥാന് സേന നീക്കം നടത്തിയെന്നാണ് സൂചന. പാക് വിമാനങ്ങളുടെ സാന്നിധ്യം മനസിലാക്കി ഇന്ത്യന്‍ സേന എന്തിനും തയ്യാറെടുത്ത് നിന്നു. പാക് വിമാനങ്ങള്‍ പക്ഷേ അതിര്‍ത്തി കടന്നില്ല. ഒരു പാക് വിമാനം ഇന്ത്യ എസ് 400 പ്രതിരോധ സംവിധാനം ഉപയോഗിച്ച് തകര്‍ത്തുവെന്ന് റിപ്പോര്‍ട്ടുകളുണ്ടെങ്കിലും സര്‍ക്കാര്‍ സ്ഥിരീകരിച്ചിട്ടില്ല. ഇന്ത്യന്‍ ഭാഗത്ത് അമൃത് സറിനടുത്ത് മജീദയിലും രാത്രി നാട്ടുകാര്‍ സ്ഫോടന ശബ്ദം കേട്ടു. പഞ്ചാബ് അതിര്‍ത്തിയില്‍ ഇന്നലെ രാത്രി വൈദ്യുതി വിച്ഛേദിച്ചതും ആശങ്കയാക്കി. മജീദയില്‍ നിന്ന് ഡ്രോണിന്റേത് തോന്നുന്ന ചില ഭാഗങ്ങള്‍ കിട്ടി. ഇന്ത്യക്കും പാക് സംഘര്‍ഷം വലുതാകാനുള്ള സാധ്യത കൂട്ടുന്നതാണ് ഈ നീക്കങ്ങള്‍. തുടര്‍നീക്കങ്ങളുണ്ടാകുമെന്ന സൂചന പ്രധാനമന്ത്രിയും നല്‍കിയാതാണ് റിപ്പോര്‍ട്ട്.
മാങ്ങ പറിക്കുന്നതിനിടെ ഇരുമ്പുതോട്ടി 11 കെ.വി ലൈനിൽ വീണു; യുവാവിന് ദാരുണാന്ത് ..
രാജസ്ഥാന് അതിര്‍ത്തിയില്‍ അതീവജാഗ്രത; സര്‍ക്കാര്‍ ജീവനക്കാരുടെ അവധി റദ്ദാക്ക ..
Related storeis
വിഷവാതകം ശ്വസിച്ച് കോഴിക്കോട് സ്വദേശി ഉൾപ്പെടെ രണ്ടുപേർ മരിച്ചു; അപ...
Jul 12, 2025, 1:45 pm GMT+0000
പാലക്കാട് കാർ കത്തി അപകടം; പൊള്ളലേറ്റ് ചികിത്സയിലായിരുന്ന രണ്ട് കുട...
Jul 12, 2025, 1:23 pm GMT+0000
പത്തനംതിട്ടയിൽ ഓടിക്കൊണ്ടിരിക്കെ ബൈക്കിന് തീപിടിച്ച് പൊള്ളലേറ്റ യുവ...
Jul 12, 2025, 8:57 am GMT+0000
ബോയിംഗ് 737 വിമാനങ്ങളിലെ ആ പ്രധാന പ്രശ്നം, 2018ൽ തന്നെ വന്ന മുന്നറി...
Jul 12, 2025, 8:45 am GMT+0000
കണ്ണിനുള്ളിൽ അപൂർവ വിര ; ഉള്ളിയേരി മലബാര്‍ മെഡിക്കല്‍ കോളേജിലെ ശസ്...
Jul 12, 2025, 8:25 am GMT+0000
വടകര കരിമ്പനത്തോടിന് സമീപം റോഡ് ഇടിയുന്നത് അപകടഭീഷണിയാകുന്നു
Jul 12, 2025, 8:12 am GMT+0000
More from this section
മൂവാറ്റുപുഴയിൽ ബസും ഗ്യാസ് ലോറിയും കൂട്ടിയിടിച്ചു: 25പേർക്ക് പരുക്ക...
Jul 12, 2025, 5:18 am GMT+0000
കറിവേപ്പില പറിക്കാൻ പുറത്തിറങ്ങി, മതിലോടെ ചെന്ന് പതിച്ചത് തോട്ടിലേക...
Jul 11, 2025, 3:23 pm GMT+0000
സ്റ്റോപ്പിൽ ഇറങ്ങുന്നതിനിടെ പെട്ടെന്ന് ബസ് എടുത്തു ; ബസിൽ നിന്ന് വി...
Jul 11, 2025, 2:59 pm GMT+0000
കാട്ടുപന്നിയെ കൊല്ലാൻ പഞ്ചായത്തിന് ഒരു ലക്ഷം രൂപ
Jul 11, 2025, 2:38 pm GMT+0000
ബിജെപി സംസ്ഥാന ഭാരവാഹികളെ പ്രഖ്യാപിച്ചു, 4 ജനറൽ സെക്രട്ടറിമാർ, ഷോണു...
Jul 11, 2025, 1:46 pm GMT+0000
കോഴിക്കോട് നിർമാണത്തിലിരുന്ന വീടിന്റെ സൺഷെയ്ഡ് തകർന്നുവീണ് ഒരാൾ മരി...
Jul 11, 2025, 1:02 pm GMT+0000
അമിത്ഷായുടെ രാജരാജേശ്വര ക്ഷേത്ര ദർശനം: കണ്ണൂരിൽ നാളെ ഗതാഗത നിയന്ത്ര...
Jul 11, 2025, 12:44 pm GMT+0000
‘കുരിശ് വരച്ച് ഡെത്ത്, ചിലയിടങ്ങളിൽ എലോൺ എന്ന് കുറിപ്പ്, ഡയറി...
Jul 11, 2025, 11:51 am GMT+0000
കുട്ടികളെ ചേർക്കാനെന്ന് പറഞ്ഞെത്തി; ലക്കിടിയിൽ അങ്കണവാടി വർക്കറുടെ ...
Jul 11, 2025, 11:32 am GMT+0000
താമരശ്ശേരിയില്‍ അമിതവേഗത്തിലെത്തിയ കാറിടിച്ച് മധ്യവയസ്കന് ദാരുണാന്ത്യം
Jul 11, 2025, 11:20 am GMT+0000
സമയ മാറ്റം ആലോചനയിൽ ഇല്ല; ഇപ്പോൾ ഉള്ളത് വിദഗ്ധ നിർദ്ദേശങ്ങൾ അനുസരിച...
Jul 11, 2025, 10:31 am GMT+0000
വാഹനങ്ങൾ കെട്ടിവലിക്കൽ : മോട്ടോർ വാഹന വകുപ്പ് നൽകുന്ന നിർദ്ദേശം
Jul 11, 2025, 9:53 am GMT+0000
സുരേഷ് ഗോപിയുടെ പുലിപ്പല്ല് മാല: വനംവകുപ്പ് അന്വേഷണം തുടങ്ങി; പരാത...
Jul 11, 2025, 9:41 am GMT+0000
ജാനകി വേഴ്സസ് സ്റ്റേറ്റ് ഓഫ് കേരളയുടെ പുതിയ പതിപ്പ് സെൻസർ ബോർഡിന് മ...
Jul 11, 2025, 9:37 am GMT+0000
ചെന്നിത്തല ജവഹര്‍ നവോദയ സ്കൂള്‍ വിദ്യാർഥിനിയുടെ ആത്മഹത്യ;...
Jul 11, 2025, 9:32 am GMT+0000