പയ്യോളി :ഉമ്മൻചാണ്ടി കൾച്ചറൽ സെൻറർ പയ്യോളിയുടെ അഭിമുഖ്യത്തിൽ വനിതകൾക്ക് സൗജന്യമായി തയ്യൽ മെഷീൻ വിതരണം ചെയ്തു. ഷാഫി പറമ്പിൽ എംപി വിതരണ ഉദ്ഘാടനം നിർവഹിച്ചു. ചെയർമാൻ സബീഷ് കുന്നങ്ങോത്ത് അധ്യക്ഷത വഹിച്ചു.
മഠത്തിൽ നാണു മാസ്റ്റർ, പി ബാലകൃഷ്ണൻ, രാജേഷ് കീഴിരിയൂർ, ഇ കെ ശീതൾരാജ്, മുജേഷ് ശാസ്ത്രി, പി.എം അഷറഫ്, എം.ടി രഞ്ജിത്തിലാൽ എന്നിവർ സംസാരിച്ചു . കൺവീനർ സനൂപ് കോമത്ത് സ്വാഗതവും ട്രഷറർ വി. വി എം വിജീഷ നന്ദിയും പറഞ്ഞു.