വടകര : അഴിയൂരിൽ ജോലിക്കിടയിൽ മണ്ണിടിഞ്ഞ് കിണറ്റിൽ അകപ്പെട്ട തൊഴിലാളിയെ രക്ഷപ്പെടുത്തി വടകര അഗ്നി രക്ഷാസേന. അഴിയൂർ പഞ്ചായത്തിലെ വാർഡ് 2 ൽ ശ്രീ വേണുഗോപാലക്ഷേത്രത്തിനു സമീപം നിർമ്മാണത്തിലിരുന്ന കിണറ്റിലെ മണ്ണിടിഞ്ഞാണ് കരിയാട് മുക്കാളിക്കൽ സ്വദേശി രജീഷ് (48) കിണറ്റിൽ അകപ്പെട്ടുപോയത്.
സേന മണ്ണുമാന്തിയന്ത്രങ്ങളുടെ സഹായത്താൽ മണ്ണ് നീക്കി സീനിയർ ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർ ഒ.അനീഷ് കിണറിലിറങ്ങി സേനാംഗങ്ങുടെ സഹായത്താൽ രജീഷിനെ പുറത്ത് എത്തിച്ച് വടകര ജില്ലാ ആശുപത്രിയിലേക്ക് മാറ്റി.
സ്റ്റേഷൻ ഓഫീസർ പി.ഒ വർഗ്ഗീസിന്റെ നേതൃത്വത്തിലുള്ള സംഘത്തിൽ ഫയർ ഓഫീസർമാരായ ഒ.അനീഷ്, എ.പി ഷൈജേഷ് , മനോജ് കിഴക്കെക്കര, ടി.കെ ജിബിൻ , മുനീർ അബ്ദുല്ല, ഐ. ബിനീഷ്, അനിത്ത്കുമാർ കെ.വി , സി.കെ . അർജുൻ, ജെ. ജയകൃഷ്ണൻ എന്നിവർ ഉൾപ്പെട്ടിരുന്നു.