എൻജിൻ തകരാർ; കൊയിലാണ്ടിയില്‍ കടലിൽ കുടുങ്ങിയ ബോട്ടും തൊഴിലാളികളെയും രക്ഷപ്പെടുത്തി

news image
Jun 7, 2025, 4:20 am GMT+0000 payyolionline.in

കൊയിലാണ്ടി: എൻജിൻ തകരാറിനെ തുടർന്ന് കടലിൽ അകപ്പെട്ട  ബോട്ടിനെയും അതിലെ മൽസ്യ തൊഴിലാളികളെയും രക്ഷപ്പെടുത്തി. ഇന്നലെ രാത്രി സായി പാർവതി എന്ന ബോട്ടാണ് എൻജിൻ തകരാറു മൂലം  കടലിൽ കുടുങ്ങിയത്. വിവരം  ബേപ്പൂർ ഫിഷറീസ് സ്റ്റേഷനിൽ ലഭിച്ചതിന്റെ അടിസ്ഥാനത്തിൽഫിഷറീസ് അസ്സിസ്റ്റ്‌ ഡയറക്ടർ സുനീർ ന്റെ  നിർദ്ദേശത്തെ തുടർന്നു മറൈൻ എൻഫോസ്‌മെന്റ് സബ് ഇൻസ്‌പെക്ടർ  രാജൻ,  റസ്ക്യു ഗാർഡുമാരായ മിഥുൻ, ഹമലേഷ്, അമർ  എന്നിവർ കൊയിലാണ്ടി ഹാർബറിൽ നിന്നും രക്ഷപ്രവർത്തത്തിനായി പോലീസ് ബോട്ടിൽ എത്തി ബോട്ടിനെയും  അതിലെ 14 തൊഴിലാളികളെയും സുരക്ഷിതമായി പുതിയാപ്പ ഹാർബറിൽ എത്തിച്ചു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe