പയ്യോളി ബീവറേജ് ഷോപ്പ് ജീവനക്കാരൻ വീടിന് മുകളിൽ നിന്ന് കാൽവഴുതി വീണ് മരിച്ചു

news image
Jun 21, 2025, 7:50 am GMT+0000 payyolionline.in

 

തിക്കോടി: പുറക്കാട് വീടിന് മുകളിൽ കയറിയ യുവാവ് കാൽവഴുതി വീണ് മരിച്ചു. പുറക്കാട് എടവനക്കണ്ടി ഇ.കെ പ്രജീഷ് ( 41 ) ആണ് മരിച്ചത്. ടെറസ്സിലെ പൂപ്പൽ വൃത്തിയാക്കാനായി കയറിയപ്പോൾ കാൽവഴുതി വീഴുകയായിരുന്നു.

രാവിലെ 8 മണിയോടെയായിരുന്നു അപകടം. ഗുരുതരമായി പരിക്കേറ്റ പ്രജീഷിനെ കൊയിലാണ്ടി ഗവ. താലൂക്ക് ഹോസ്പിറ്റലിൽ എത്തിച്ച് പ്രഥമ ചികിത്സ നൽകി കോഴിക്കോട് മെഡിക്കൽ കോളജിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
സംസ്കാരം പോസ്റ്റ്മോർട്ടത്തിന് ശേഷം വൈകിട്ട് വീട്ടുവളപ്പിൽ.

പിതാവ്: ബാലകൃഷ്ണൻ നായർ
മാതാവ് : കാർത്യായനി
സഹോദരി : ഷൈനി

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe