പയ്യോളി: പയ്യോളിയിൽ തെരുവ് നായയുടെ ആക്രമണത്തിൽ രണ്ട് പേർക്ക് പരിക്കേറ്റു. ട്രെയിൻ കയറാൻ എത്തിയ സ്ത്രീയെ ടൗണിൽ നിന്ന് നായ കടിച്ചതാണ് തുടക്കം . ഇന്ന് രാവിലെ 6 മണിയോടെയായിരുന്നു സംഭവം. റെയിൽവേ സ്റ്റേഷനിൽ ഒരു യാത്രക്കാരനെയും നായ കടിച്ചു. ഈ നായ പിന്നീട് ബസ് സ്റ്റാൻഡ് പരിസരത്തേക്ക് ഓടിയതായി നാട്ടുകാർ പറയുന്നു. കറുത്ത നിറമുള്ള നായയാണ് ആളുകളെ കടിച്ചത്.
സംഭവത്തിന് പിന്നാലെ ടൗണിൽ നിന്ന് നിരവധി പേർ ചേർന്ന് നായയുടെ പിറകെ ഓടിയെങ്കിലും പിടിക്കാനായില്ല. ഈ സംഭവത്തോടെ നാട്ടുകാർ ആശങ്കയിലാണ്. തെരുവുനായ ശല്യത്തിന് അധികൃതർ അടിയന്തര നടപടി സ്വീകരിക്കണമെന്ന് വ്യാപകമായ ആവശ്യം ഉയരുന്നുണ്ട്.