മലപ്പുറം: നിലമ്പൂരിൽ കാത്തിരിപ്പുകൾക്ക് വിരാമം. ചുങ്കത്തറ മാർത്തോമാ ഹയർസെക്കൻഡറി സ്കൂളിൽ തയ്യാറാക്കിയിരിക്കുന്ന കേന്ദ്രത്തിൽ വോട്ടെണ്ണൽ ആരംഭിച്ചു. ഇലക്ടോണിക് മെഷീനുകൾ എണ്ണിത്തുടങ്ങിയപ്പോൾ വഴിക്കടവ് പഞ്ചായത്തിൽ യുഡിഎഫ് സ്ഥാനാർത്ഥി ആര്യാടൻ ഷൌക്കത്ത് മുന്നിട്ട് നിൽക്കുന്നു. യുഡിഎഫിന് മേൽക്കൈയുള്ള പഞ്ചായത്താണ് ഇത്. തപാൽ വോട്ടുകളിലും ആര്യാടൻ ഷൌക്കത്തായിരുന്നു മുന്നിൽ.

