തിക്കോടിയിൽ ബാലസഭ കൂട്ടുകാർക്കായി ‘വാനോളം വായന’ മുഖാമുഖം പരിപാടി സംഘടിപ്പിച്ചു

news image
Jun 24, 2025, 7:59 am GMT+0000 payyolionline.in

തിക്കോടി: തിക്കോടി  ഗ്രാമപഞ്ചായത്ത് കുടുംബശ്രീ മോഡൽ സി ഡി എസ്
വായന പക്ഷാ ചരണത്തിൻ്റെ ഭാഗമായി ബാലസഭ കൂട്ടുകാർക്ക് വാനോളം വായന എഴുത്ത് കാരുമായി മുഖാമുഖം പരിപാടി സംഘടിപ്പിച്ചു.

പഞ്ചായത്ത് പ്രസിഡൻ്റ് ജമീല സമദ് ഉദ്ഘാടനം ചെയ്തു.പ്രശസ്ത നോവലിസ്റ്റും, നാടക രചയിതാവുമായ ചന്ദ്രശേഖരൻ തിക്കോടിയുമായി കുട്ടികൾ സംവദിച്ചു. സിഡിഎസ് ചെയർപേഴ്സൺ പുഷ്പ പി കെ അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ ക്ഷേമകാര്യ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാൻ ആർ വിശ്വൻ ആശംസ അർപ്പിച്ചു സംസാരിച്ചു. ഷാമിനി കെ സ്വാഗതവും, ഷാഹിദ നന്ദിയും പറഞ്ഞു. ബാലസഭ ആര്‍ പി  അമയഷാജി, സിഡിഎസ് മെമ്പർമാർ എന്നിവർ നേതൃത്വം നൽകി.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe