തിക്കോടി: ഗ്രാമീണം റസിഡൻ്റ്സ് അസോസിയേഷൻ്റെ ആഭിമുഖ്യത്തിൽ എല്‍ എസ് എസ് , യു എസ് എസ് , എന്‍ എം എം എസ് , എസ് എസ് എല്‍ സി , പ്ലസ് ടു എന്നീ പരീക്ഷകളിൽ ഉന്നത വിജയം കൈവരിച്ച വിദ്യാർത്ഥികളെ അനുമോദിച്ചു. ഗ്രാമീണം പ്രസിഡണ്ട് ജിനേഷ് പുതിയോട്ടിൽ അദ്ധ്യക്ഷത വഹിച്ചു. പ്രശസ്ത സാഹിത്യകാരൻ ചന്ദ്രശേഖരൻ തിക്കോടി ചടങ്ങ് ഉദ്ഘാടനം ചെയ്തു.
വാർഡ് മെമ്പർ അബ്ദുള്ളക്കുട്ടി, ശ്രീധരൻ മാസ്റ്റർ, ജെസ്സി, സമീറ, പ്രദീപൻ മാസ്റ്റർ, സത്യൻ മാസ്റ്റർ എന്നിവർ ആശംസകൾ അർപ്പിച്ചു. ഗ്രാമീണം സെക്രട്ടറി ശശി കങ്കച്ചൻ കണ്ടി സ്വാഗതവും ജോയിൻ്റ് സെക്രട്ടറി രാകേഷ് തയ്യുള്ളതിൽ നന്ദിയും പറഞ്ഞു.