അത്തോളി റൂട്ടിൽ വേളൂരിൽ റോഡിലേക്ക് തെങ്ങ് മുറിഞ്ഞു വീണു

news image
Jun 25, 2025, 10:22 am GMT+0000 payyolionline.in
കൊയിലാണ്ടി: റോഡിലേക്ക് പൊട്ടിവീണ തെങ്ങ് അഗ്നി രക്ഷാ സേനയെയെത്തിമുറിച്ച് മാറ്റി.
ഉച്ചയ്ക്ക് 12 മണിയോടുകൂടിയാണ് ഉള്ളിയേരി അത്തോളി റൂട്ടിൽ വേളൂരിൽ തെങ്ങ്പൊട്ടി റോഡിന് കുറുകെ വീണ് ഗതാഗതം തടസ്സപ്പെട്ടത്.
വിവരം കിട്ടിയതിനെ തുടർന്ന് കൊയിലാണ്ടിയിൽ നിന്നും അഗ്നിരക്ഷാസേന സ്റ്റേഷൻ ഓഫീസർ , വി.കെ ബിജു വിന്റെ നേതൃത്വത്തിൽ എത്തുകയും മരം മുറിച്ച് മാറ്റി ഗതാഗതം പുനസ്ഥാപിക്കുകയും ചെയ്തു. ഫയർ ആൻഡ് റെസ്ക്യു ഓഫീസർമാരായ ജാഹിർ എം,ജിനീഷ് കുമാർ പി കെ,സിജിത്ത് സി, സുജിത്ത് എസ് പി, ഹോഗാർഡ് മാരുമായ പ്രദീപ്കുമാർ,ഓം പ്രകാശ്  എന്നിവർ രക്ഷാപ്രവർത്തനത്തിൽ ഏർപ്പെട്ടു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe