പയ്യോളി: ജൂലായ് 9 ന് നടക്കുന്ന ദേശീയ പണിമുടക്കിൻ്റെ പ്രചാരണാർത്ഥം സംയുക്ത ട്രേഡ് യൂണിയൻ പയ്യോളി മേഖല കമ്മിറ്റിയുടെ നേതൃത്വത്തിൽ കാൽ നട പ്രചാരണജാഥ സംഘടിപ്പിച്ചു.
സിഐടിയു ജില്ലാ സെക്രട്ടറി കെ കെ മമ്മു ഉദ്ഘാടനം ചെയ്തു. എച്ച്എംഎസ് നേതാവ് കെ വി ചന്ദ്രൻ അധ്യക്ഷനായി. കെഎസ്കെടിയു ഏരിയ സെക്രട്ടറി എൻ സി മുസ്തഫ, ജാഥാ ലീഡർ കെ കെ പ്രേമൻ മാനേജർ പി പി മോഹൻദാസ് എന്നിവർ സംസാരിച്ചു.
അയനിക്കാട് ആവിത്താരയിൽ നിന്നാരം ഭിച്ച ജാഥ വൈകീട്ട് കിഴൂരിൽ സമാപിച്ചു. സമാപന പൊതുയോഗം കർഷക സംഘം ഏരിയ സെക്രട്ടറി പി എം വേണുഗോപാലൻ ഉദ്ഘാനം ചെയ്തു. വിവിധ കേന്ദ്രങ്ങളി ൽ വി രവീന്ദ്രൻ, പി കെ പുഷ്പ, പി ആനന്ദൻ, കെ പി രാജീവൻ, ഉദയൻ, എൻ ടി രാജൻ എന്നിവർ സംസാരിച്ചു.