കോട്ടയം മെഡിക്കൽ കോളജിലെ ദുരന്തം: കൊയിലാണ്ടിയില്‍ മുസ്‌ലിം യൂത്ത് ലീഗ് ‘സമരാഗ്നി’ സംഘടിപ്പിച്ചു

news image
Jul 9, 2025, 3:42 am GMT+0000 payyolionline.in

 

കൊയിലാണ്ടി: കോട്ടയം മെഡിക്കൽ കോളജിൽ കെട്ടിടം തകർന്ന് രോഗി മരണപ്പെട്ട സംഭവത്തിൽ ആരോഗ്യവകുപ്പിലെ നിരന്തര വീഴ്ചക്കും രക്ഷാപ്രവർത്തനം വൈകിപ്പിച്ച ആരോഗ്യമന്ത്രിക്കുമെതിരെ മുസ്‌ലിം യൂത്ത് ലീഗ് കൊയിലാണ്ടി നിയോജക മണ്ഡലം കമ്മിറ്റി ‘സമരാഗ്നി’ സംഘടിപ്പിച്ചു.

പ്രവർത്തകർ ടൗണിൽ പ്രകടനം നടത്തി മന്ത്രി വീണ ജോർജ്ജിന്റെ കോലം കത്തിച്ചു.കെ കെ റിയാസ് ,ഫാസിൽ നടേരി,ഷഫീഖ് കാരേക്കാട്,പി കെ മുഹമ്മദലി,എ വി സകരിയ,ബാസിത് കൊയിലാണ്ടി,ജലീൽ തിക്കോടി,അൻവർ വലിയമങ്ങാട്,ഷരീഫ് മാടാക്കര,സലാം ഓടക്കൽ,ഹാഷിം വലിയമങ്ങാട്,സി ഫസീഹ്, റഫ്ഷാദ് വലിയമങ്ങാട്,ഷാനിബ് കോടിക്കൽ,നാദിർ പള്ളിക്കര
എന്നിവർ നേതൃത്വം നൽകി.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe