കൊയിലാണ്ടി: ജൂലൈ 23, 24, 25 തീയ്യതികളിൽ കല്ലാച്ചിയിൽ നടക്കുന്ന സി.പി.ഐ ജില്ലാ സമ്മേളനത്തിന്റെ മുന്നോടിയായുള്ള പതാക ദിനത്തിന്റെ ഭാഗമായി മുൻ മുഖ്യമന്ത്രി പി.കെ.വാസുദേവൻ നായരുടെ ചരമദിനത്തിൽ കൊയിലാണ്ടി മണ്ഡലത്തിന്റെ വിവിധ ബ്രാഞ്ചുകളിൽ പതാക ഉയർത്തി അനുസ്മരണ ദിനം ആചരിച്ചു. കൊയിലാണ്ടിയിൽ മണ്ഡലം സെക്രട്ടറി എസ്. സുനിൽ മോഹൻ പതാക ഉയർത്തി.

