കൊയിലാണ്ടി മേഖലയിലെ സ്കൂള്‍ ലൈബ്രറികള്‍ക്ക് പുസ്തകം വിതരണം ചെയ്തു

news image
Jul 17, 2025, 4:23 pm GMT+0000 payyolionline.in

 

കൊയിലാണ്ടി: നിയമസഭാ പുസ്തകോത്സവത്തിന്‍റെ ഭാഗമായി കാനത്തില്‍ ജമീല എം.എല്‍.എയുടെ പ്രത്യേക വികസന നിധിയില്‍ നിന്നും 3 ലക്ഷം രൂപ വിനിയോഗിച്ച് മണ്ഡലത്തിലെ ഹയര്‍സെക്കണ്ടറി – ഹൈസ്കൂളുകള്‍ ലൈബ്രറികള്‍ക്കായി വാങ്ങിയ പുസ്തകങ്ങളുടെ വിതരണം ചെയ്തു. കുറ്റ്യാടി എം.എല്‍.എ കെ.പി കുഞ്ഞമ്മദ്കുട്ടി മാസ്റ്റര്‍ വിതരണോദ്ഘാടനം നിര്‍വ്വഹിച്ചു.

കൊയിലാണ്ടി നഗരസഭാ ചെയര്‍പേഴ്സണ്‍ സുധ കിഴക്കേപ്പാട്ട് അധ്യക്ഷത വഹിച്ച ചടങ്ങില്‍ മൂടാടി ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് സി.കെ ശ്രീകുമാര്‍, കൊയിലാണ്ടി നഗരസഭാ വൈസ് ചെയര്‍പേഴ്സണ്‍ അഡ്വ.കെ സത്യന്‍, മുന്‍ എം.എല്‍.എ പി.വിശ്വന്‍ മാസ്റ്റര്‍ എന്നിവര്‍ സംസാരിച്ചു. തിരുവങ്ങൂര്‍ ഹയര്‍സെക്കണ്ടറി സ്കൂള്‍, പൊയില്‍കാവ് ഹയര്‍സെക്കണ്ടറി സ്കൂള്‍, കൊയിലാണ്ടി മാപ്പിള ഗവ. വൊക്കേഷണല്‍ ഹയര്‍സെക്കണ്ടറി സ്കൂള്‍, കൊയിലാണ്ടി ഗവ.വൊക്കേഷണല്‍ ഹയര്‍സെക്കണ്ടറി സ്കൂള്‍, പന്തലായനി ഗവ.ഹയര്‍സെക്കണ്ടറി സ്കൂള്‍, വന്മുഖം ഗവ.ഹൈസകൂള്‍, സി.കെ.ജി മെമ്മോറിയല്‍ ഹയര്‍സെക്കണ്ടറി സ്കൂള്‍, പയ്യോളി ഗവ.വൊക്കേഷണല്‍ ഹയര്‍സെക്കണ്ടറി സ്കൂള്‍, പയ്യോളി ഗവ.ടെക്നിക്കല്‍ ഹൈസ്കൂള്‍, കുഞ്ഞാലിമരയ്ക്കാര്‍ ഹയര്‍സെക്കണ്ടറി സ്കൂള്‍ എന്നീ സ്കൂള്‍ പ്രതിനിധികള്‍ പുസ്തകം ഏറ്റുവാങ്ങി. ചടങ്ങില്‍ കൊയിലാണ്ടി നഗരസഭാ വിദ്യഭ്യാസ സ്റ്റാന്‍റിംങ്ങ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ നിജില പറവക്കൊടി സ്വാഗതം പറഞ്ഞു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe