തകർന്ന നന്തി- കോടിക്കൽ ബീച്ച് റോഡ് ഗതാഗത യോഗ്യമാക്കി മൂടാടിയിലെ മുസ്ലിംലീഗ്

news image
Jul 20, 2025, 2:26 pm GMT+0000 payyolionline.in

നന്തി ബസാർ: മുഴുവനും പൊട്ടി പൊളിഞ്ഞ് വൻ ഗർത്തങ്ങൾ രൂപപ്പെട്ട്  ദിവസവും അപകടം തുടർക്കഥയായി കൊണ്ടിരിക്കുന്ന തകർന്ന  നന്തി കോടിക്കൽ ബീച്ച് റോഡ് മൂടാടി പഞ്ചായത്ത് മുസ്ലിംലീഗ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ക്വാറി വെസ്റ്റ് കൊണ്ട് കുഴികളടച്ച് ഗതാഗത യോഗ്യമാക്കി. റോഡിന്റെ ദുരവസ്ഥ അധികാരികളുടെ ശ്രദ്ധയിൽ പെടുത്തിയെങ്കിലും യാതൊരു പരിഹാരമൊന്നും കാണാതായപ്പോഴാണ് മുടാടി പഞ്ചായത്ത് ലീഗ് കമ്മിറ്റി ഏകദേശം അറുപതിനായിരത്തിലധികം രൂപ ചിലവഴിച്ച് പെട്ടന്ന് ജനങ്ങളുടെ ദുരിതത്തിന് പരിഹാരമേകിയത്.

പ്രവർത്തനങ്ങൾക്ക് സി.കെ.അബൂബക്കർ, വർദ് അബ്ദുറഹിമാൻ, മുതുകുനി മുഹമ്മദലി, സി.കെ.അഷ്റഫ്, കെ.കെ. കാതർ അമാനമുസ്തഫ,പി.പി. കരീം, പി.കെ മുഹമ്മദലി,റഫീഖ് പുത്തലത്ത്, ടി.കെ. നാസർ, പി.കെ. ഫിറോസ്, കാട്ടിൽ അബുബക്കർ, അഹമദ് ഹസ്ബി, കൊയിലിൽ അശോകൻ, പി എൻ കെ കാസിം, ശശി, സുഹറ ഖാദർ, റഷീദ സമദ്, പി.കെ. സുനിത, റാഷിദ് ബറിന, ബാബു, മലമ്മൽ ബഷീർ,ബഷീർ ചാത്തോത്ത്, ഷിഹാസ് കെ.കെ, വി കെ.കെ..അബ്ദുറഹിമാർ, ഹാഷിം കുളിർമ, പി.പി. ഇബ്രാഹിം തുടങ്ങിയവർ നേതൃത്വം നൽകി.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe