നടുവത്തൂർ അരീക്കര പരദേവതാ ക്ഷേത്രത്തിൽ രാമായണ മാസാചരണം സമാപിച്ചു

news image
Aug 17, 2025, 9:57 am GMT+0000 payyolionline.in

 

നടുവത്തൂർ :അരീക്കര പരദേവതാ ക്ഷേത്രത്തിൽ നടന്നു വന്ന രാമായണ മാസാചരണ പരിപാടികൾക്ക് സമാപിച്ചു.  ചടങ്ങിൽ “രാമായണത്തിലെ മാനവികത” എന്ന വിഷയത്തിൽ സ്വപ്ന നന്ദകുമാർ പ്രഭാഷണം നടത്തി.


രാമായണ പ്രശ്നോത്തരി മത്സര വിജയികൾക്ക് ക്ഷേത്ര ഊരാളൻ സുധാകരൻ കിടാവ് തുരുത്യാട്ട് സമ്മാനങ്ങൾ വിതരണം ചെയ്തു. രാമചന്ദ്രൻ ചിത്തിര അധ്യക്ഷത വഹിച്ച ചടങ്ങിൽ സിഎം ഗോപി ,വിശ്വനാഥൻ കൊളപ്പേരി, സി.കെ രാമചന്ദ്രൻ ,ബാലകൃഷ്ണൻ തൃപുര, ഹരി നാരായണൻ എന്നിവർ സംസാരിച്ചു. ജ്യോതിഷ് നടക്കാവിൽ സ്വാഗതവും സുധീഷ് കെ നന്ദിയും പറഞ്ഞു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe