നന്തി ബസാര്‍: ജനാധിപത്യവും മതേതരത്വവും അഖണ്ഡതയും ഫാസിസത്തിൻ്റെ കൈകളാൽ തർക്കപ്പെടുന്ന വർത്തമാനകാലത്ത് ഏക പ്രതീക്ഷ ഗന്ധിയൻ ചിന്താധാരകളാണെന്ന് മുൻ ഡിസിസി പ്രസിഡൻ്റ് കെ.സി.അബു പറഞ്ഞു. ഗാന്ധിസ്മൃതി സംഗമത്തോടനുബന്ധിച്ച് വടകരയിൽ നിന്നും ആരംഭിച്ച ഗാന്ധിസ്മൃതി യാത്രക്ക് മൂടാടി മണ്ഡലം കോൺഗ്രസ്സ് കമ്മറ്റി നന്തി ടൗണിൽ നൽകിയ സ്വീകരണത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
മൂടാടി മണ്ഡലം പ്രസിഡൻ്റ് രാമകൃഷ്ണൻ കിഴക്കയിൽ അധ്യക്ഷനായി. മഠത്തിൽ നാണു മാസ്റ്റർ, വി.പി. ഭാസ്കരൻ, സന്തോഷ് തിക്കോടി, കെ.ടി. വിനോദൻ കൂരളി കുഞ്ഞമ്മത്, രാമകൃഷ്ണൻ പൊറ്റക്കാട്, പി.വി.കെ അഷറഫ് , രൂപേഷ് കൂടത്തിൽ, പപ്പൻ മൂടാടി , മോഹൻദാസ്, സുബൈർ kvk, ഷിഹാസ് , പ്രകാശൻ നെല്ലി മഠം,പുതിയോട്ടിൽ രാഘവൻ, അബ്ദുൾ ഗഫൂർ,, ബാബു മാസ്റ്റർ, രാജൻ, അബ്ബാസ്, നിയാസ്, സംബന്ധിച്ചു