കെഎസ്എഫ്ഇ ഗോൾഡ് അപ്രൈസേഴസ് അസോസിയേഷൻ സിഐടിയു ജില്ലാ സമ്മേളനം

news image
Sep 14, 2025, 3:18 pm GMT+0000 payyolionline.in

കോഴിക്കോട് : കെഎസ്എഫ്ഇ ഗോൾഡ് അപ്രൈസേഴസ് അസോസിയേഷൻ സിഐടിയു കോഴിക്കോട് ജില്ലാ സമ്മേളനം ആനത്തലവട്ടം ആനന്ദൻ നഗർ ചെത്ത് തൊഴിലാളി സഹകരണസംഘം ഹാളിൽ നടന്നു. സിപിഐഎം ജില്ലാ കമ്മിറ്റിയംഗം  എൽ. രമേശ് ഉദ്ഘാടനം ചെയ്തു. കെഎസ്എഫ്ഇ ഓഫീസേഴ്സ് യൂണിയൻ സംസ്ഥാന കമ്മിറ്റി അംഗം സജിത്ത് സി വി, സ്റ്റാഫ് അസോസിയേഷൻ ജില്ലാ സെക്രട്ടറി ധീര പാറമ്മൽ, ഏജൻ്റ്സ് അസോസിയേഷൻ ജില്ലാ സെക്രട്ടറി വിനീഷ് കെ എം,
സിഐടിയു അഖിലേന്ത്യ കമ്മിറ്റി അംഗം പി കെ ഷാജൻ,
ജിഎഎ സംസ്ഥാന കമ്മിറ്റിഅംഗം നിതീഷ് കുമാർ എന്നിവർ സംസാരിച്ചു.
കെ ആർ ഗണേഷ് സ്വാഗതവും പി സുധീഷ് കുമാർ അധ്യക്ഷതയും വഹിച്ചു.

അനൂപ് രക്തസാക്ഷി പ്രമേയവും ഉണ്ണികൃഷ്ണൻ അനുശോചന പ്രമേയവും അവതരിപ്പിച്ചു.
സമ്മേളനം സി പി പ്രജിത്ത് കുമാർ പ്രസിഡണ്ടും പി സുധീഷ് കുമാർ സെക്രട്ടറിയും എസ് സതീഷ് ബാബു ട്രഷററുമായ പുതിയ കമ്മിറ്റിയെ തിരഞ്ഞെടുത്തു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe