കൊല്ലം പിഷാരികാവ് ക്ഷേത്രത്തിൽ നവരാത്രി മഹോത്സവം സെപ്റ്റംബർ 22 മുതൽ ഒക്ടോബർ 2 വരെ

news image
Sep 17, 2025, 8:41 am GMT+0000 payyolionline.in

കൊയിലാണ്ടി: പ്രസിദ്ധമായ കൊല്ലം  പിഷാരികാവ് ക്ഷേത്രത്തിലെ ഈ വർഷത്തെ നവരാത്രി മഹോത്സവം 2025 സെപ്റ്റംബർ 22 മുതൽ ഒക്ടോബർ 02 (1201 കന്നി 06 മുതൽ 16) വരെ ആഘോഷിക്കും.

 

നവരാത്രി ആരംഭ ദിവസം മുതൽ മഹാനവമി വരെ കാലത്ത് 7.30നും വൈകീട്ട് 5 മണിക്കും രാത്രി 9 മണിക്കും ഗജവീരൻ്റെ അകമ്പടിയോടെ പ്രശസ്തരും പ്രഗത്ഭരുമായ വാദ്യകലാകാരൻമാരുടെ വാദ്യമേളത്തോടും, നാദസ്വരത്തോടും കൂടിയ കാഴ്‌ചശീവേലി. ദീപാരാധനയ്ക്ക് ശേഷം സോപാനസംഗീതം, തായമ്പക, കൊമ്പ്‌പറ്റ്, കുഴൽപറ്റ്, കേളിക്കൈ എന്നീ ക്ഷേത്രകലകളും ഒരുക്കിയിട്ടുണ്ട്.

നവരാത്രി ആഘോഷപരിപാടികളുടെ എല്ലാ ഒരുക്കങ്ങളും പൂർത്തീകരിച്ചതായി ദേവസ്വം ഭാരവാഹികൾ പറഞ്ഞു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe