കൊയിലാണ്ടി റെയിൽവേ സ്റ്റേഷനിൽ സ്വച്ഛതാ ഹി സേവ 2025 ക്ലീനിംഗ് ഡ്രൈവ്

news image
Sep 18, 2025, 10:27 am GMT+0000 payyolionline.in

കൊയിലാണ്ടി : സ്വച്ഛതാ ഹി സേവ 2025ന്റെ ഭാഗമായി കൊയിലാണ്ടി റെയിൽവേ സ്റ്റേഷനിൽ പ്രത്യേക ക്ലീനിംഗ് ഡ്രൈവ് സംഘടിപ്പിച്ചു. എ.വി.എ.എച്ച് ആർട്സ് ആൻഡ് സയൻസ് കോളേജ് വിദ്യാർത്ഥികളും ഓട്ടോ ഡ്രൈവർമാരും ചേർന്നാണ് പരിപാടി സംഘടിപ്പിച്ചത്.

സ്വച്ഛതാ പ്രതിജ്ഞയെടുത്തതോടെയാണ് പരിപാടി ആരംഭിച്ചത്. തുടർന്ന് ബോധവൽക്കരണ റാലിയും സ്റ്റേഷനിലെ വളണ്ടിയർമാരും ഓട്ടോ ഡ്രൈവർമാരും ചേർന്ന് പ്രത്യേക ക്ലീനിംഗ് പ്രവർത്തനങ്ങളും നടത്തി.

സ്റ്റേഷൻ മാസ്റ്റെർ കാവ്യ അഞ്ജു, ഹെൽത്ത് ഇൻസ്പെക്ടർ ചന്ദ്രേഷ് കുമാർ, കൊമേഴ്‌സ്യൽ സൂപ്പർവൈസർ സുരേഷ് എസ്. എന്നിവർ പരിപാടിയിൽ പങ്കെടുത്തു. ആകെ 35 പേർ ഡ്രൈവിൽ പങ്കാളികളായി.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe