പയ്യോളി ∙ പയ്യോളി നഗരസഭ ഭരണത്തിന്റെ കെടുകാര്യസ്ഥതക്കും വികസന മുരടിപ്പിനുമെതിരെ സി പി എം മുൻസിപ്പൽ തലത്തിൽ സംഘടിപ്പിക്കുന്ന “കുറ്റവിചാരണ” കാൽനട പ്രചരണ ജാഥ ഇരിങ്ങലിൽ ആരംഭിച്ചു.
എസ് എഫ് ഐ സംസ്ഥാന പ്രസിഡന്റ് സഖാവ് എം. ശിവപ്രസാദ് ജാഥാ ലീഡർ സഖാവ് ടി. അരവിന്ദാക്ഷന് പതാക കൈമാറി ഉദ്ഘാടനം ചെയ്തു. സ്വാഗതസംഘം ചെയർമാൻ ഇ. ദിനേശൻ സ്വാഗതം പറഞ്ഞ ചടങ്ങിൽ സി പി എം ഇരിങ്ങൽ ലോക്കൽ സെക്രട്ടറി പി. ഷാജി അധ്യക്ഷത വഹിച്ചു.
ജാഥ സ്വീകരണത്തിൽ ടി. അരവിന്ദാക്ഷൻ, പൈലറ്റ് ടി. ചന്തു മാസ്റ്റർ, ഡെപ്യൂട്ടി ലീഡർ ഷൈമ മണന്തല, ജാഥ മാനേജർ എൻ.ടി. അബ്ദുറഹിമാൻ, പി.എം. വേണുഗോപാലൻ, പി.വി. മനോജ്, എൻ.സി. മുസ്തഫ എന്നിവർ സംസാരിച്ചു.
ജാഥ ഇന്ന് രാവിലെ ഇരിങ്ങലിൽ നിന്ന് പ്രയാണം ആരംഭിച്ച് പെരിങ്ങാട്ട്, മൂരാട്, കോട്ടക്കൽ വഴി പയ്യോളി ടൗണിലും നാളെ കറ്റേരി, പാലം, കിഴൂർ, അട്ടക്കുണ്ട്, മഠത്തിൽ, മുക്ക് വഴി അയനിക്കാട് പോസ്റ്റോഫീസ് പരിസരത്ത് സമാപിക്കും.
സമാപന പൊതുയോഗം നാളെ വൈകീട്ട് സി പി എം ) ജില്ലാ സെക്രട്ടറി സഖാവ് എം. മെഹബൂബ് ഉദ്ഘാടനം ചെയ്യും. ജില്ലാ കമ്മറ്റി അംഗം സഖാവ് എ.എം. റഷീദ് പങ്കെടുക്കും.