കൊയിലാണ്ടി: സാമൂഹ്യ സാംസ്കാരിക സന്നദ്ധ പ്രവർത്തനങ്ങളോടൊപ്പം കാരുണ്യ പ്രവർത്തനങ്ങളും ഏറ്റെടുത്ത് നടത്തുന്ന കേരള സ്റ്റേറ്റ് സർവീസ് പെൻഷനേഴ്സ് യൂണിയന്റെ പ്രവർത്തനം മാതൃക പരമാണെന്ന് സാഹിത്യകാരൻ ചന്ദ്രശേഖരൻ തിക്കോടി അഭിപ്രായപ്പെട്ടു. കെ എസ് എസ് പി യു മൂടാടി യൂണിറ്റിന്റെ കുടുംബ സംഗമം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
ചേനോത്ത് ഭാസ്കരൻ അധ്യക്ഷൻ ആയിരുന്നു. ടി സുരേന്ദ്രൻ മാസ്റ്റർ മുഖ്യ പ്രഭാഷണം നടത്തി. പി എൻ ശാന്തമ്മ ടീച്ചർ, എ ഹരിദാസ്, കെ പി നാണു മാസ്റ്റർ, പി ശശീന്ദ്രൻ, കെ പി ശശീന്ദ്രൻ, എന്നിവർ സംസാരിച്ചു. തുടർന്ന് വിവിധ കലാപരിപാടികളും കൈത്താങ്ങ് വിതരണവും നടത്തി.