നന്തി : കോഴിക്കോട് സിൽവർ ഹിൽസ് സ്കൂളിൽ നടന്ന കോഴിക്കോട് ജില്ലാ സ്കൂൾ ചെസ്സ് ചാമ്പ്യൻഷിപ്പിൽ (അണ്ടർ 17) സി.കെ.ജി.എം ഹൈസ്കൂൾ 9-ാം ക്ലാസ് വിദ്യാർത്ഥിനി നാസിയ അബ്ദുൾ കരീം വിജയിയായി.
കുറ്റിക്കാട്ടിൽ അബ്ദുൾ കരീം മൻസിലിൽ താമസിക്കുന്ന അബ്ദുൾ കരീമിന്റെയും നുസ്രയുടെയും മകളായ നാസിയ ഇതിനകം തന്നെ നിരവധി പുരസ്കാരങ്ങൾ കരസ്ഥമാക്കിയിട്ടുണ്ട്.
10, 11 തീയതികളിൽ ഒറ്റപ്പാലത്ത് നടക്കുന്ന സ്റ്റേറ്റ് ലെവൽ ചെസ്സ് ചാമ്പ്യൻഷിപ്പിലും, ഡിസംബറിൽ ജാർഖണ്ഡിൽ നടക്കുന്ന നാഷണൽ ലെവൽ (അണ്ടർ 19) മത്സരങ്ങളിലും നാസിയ പങ്കെടുക്കും.