ഗ്രാമ പഞ്ചായത്തിൽ സി.ഡി.എസ് അഴിമതി; മേപ്പയ്യൂരിൽ യു.ഡി.എഫിന്റെ കുത്തിയിരിപ്പ് സമരം

news image
Oct 4, 2025, 12:22 pm GMT+0000 payyolionline.in

 

മേപ്പയ്യൂർ: ജനങ്ങളോടുള്ള ഉത്തരവാദിത്വം നിർവ്വഹിക്കുന്നതിൽ മേപ്പയ്യൂർ ഗ്രാമപഞ്ചായത്ത് ഭരണ സമിതി പരാജയപ്പെട്ടെന്ന് കെ.പി.സി.സി സെക്രട്ടറി അഡ്വ. ഐ.മൂസ്സ അഭിപ്രായപ്പെട്ടു. ഫിബ്രവരി 2 മുതൽ 9 വരെ മേപ്പയ്യൂർ ടൗണിൽ നടന്ന മേപ്പയ്യൂർ ഫെസ്റ്റിൻ്റെ വരവ് ചെലവ് കണക്ക് അവതരിപ്പിക്കാതെ മേപ്പയ്യൂർ പഞ്ചായത്ത് ഭരണസമിതി ഒളിച്ചോടുകയാണ്. മേപ്പയ്യൂരിൽ ജൽ ജീവൻ പദ്ധതിയുടെ കുടിവെള്ള ടാങ്ക് നിർമ്മിക്കാനുള്ള സ്ഥലം കണ്ടെത്താൻ  കഴിഞ്ഞിട്ടില്ല. ഗ്രാമ പഞ്ചായത്തിൽ നടന്ന സി.ഡി.എസ് അഴിമതിയിൽ കുറ്റക്കാർക്കെതിരെ നടപടി സ്വീകരിച്ചില്ല. ജനാധിപത്യവിരുദ്ധമായ ഇത്തരം നടപടികളിൽ പ്രതിഷേധിച്ച് മേപ്പയ്യൂർ പഞ്ചായത്ത് യു.ഡി.എഫ് കമ്മിറ്റി പഞ്ചായത്ത് ഓഫീസിന് മുൻപിൽ നടത്തിയ രണ്ടാം ഘട്ട സമരത്തിൻ്റെ ഉദ്ഘാടനം നിർവ്വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.

മേപ്പയ്യൂരിൽ യുഡിഎഫ് പഞ്ചായത്ത് കമ്മിറ്റി നടത്തിയ കുത്തിയിരിപ്പ് സമരം കെ.പി.സി .സി സെക്രട്ടറി ഐ.മൂസ്സ ഉദ്ഘാടനം ചെയ്യുന്നു

ചെയർമാൻ പറമ്പാട്ട് സുധാകരൻ അധ്യക്ഷനായി. മുസ്ലിം ലീഗ് നിയോജക മണ്ഡലം വൈ: പ്രസിഡൻ്റ് മൂസ കോത്തമ്പ്ര മുഖ്യപ്രഭാഷണം നടത്തി. ഡി.സി.സി സെക്രട്ടറി ഇ.അശോകൻ, കെ.എം.എ.അസീസ്, ടി.കെ.ലത്തീഫ് , കെ.പി. രാമചന്ദ്രൻ, പി.കെ. അനീഷ് ,എം.എം അഷറഫ്, മുജീബ് കോമത്ത്, കെ.എം സുരേഷ് ബാബു, സറീനഒളോറ ,ആന്തേരി ഗോപാലകൃഷ്ണൻ, സി.എം. ബാബു, സത്യൻ വിളയാട്ടൂർ, ഷർമിന കോമത്ത് കെ.കെ അനുരാഗ് , പ്രസന്നകുമാരി മൂഴിക്കൽ സംസാരിച്ചു. ഇ.കെ. മുഹമ്മദ് ബഷീർ, ശ്രിനിലയം വിജയൻ, സി.പി. നാരായണൻ, ഇല്ലത്ത് അബ്ദുറഹ്മാൻ, ഷബീർ ജന്നത്ത്, റാബിയ എടത്തിക്കണ്ടി, ടി.എം. അബ്ദുള്ള, ആർ.കെ. രാജീവൻ, കീഴ്പോട്ട് അമ്മത്, എടയിലാട്ട് ഉണ്ണികൃഷ്ണൻ, അഷിദ നടുക്കാട്ടിൽ കെ.എം. ശ്യാമള, കീഴ്പോട്ട് പി.മൊയ്തി, സുധാകരൻ പി.കെ. നേതൃത്വം നൽകി.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe