വടകര റെയിൽവെ സ്റ്റേഷനിൽ മുടങ്ങി കിടക്കുന്ന പ്രീപെയ്ഡ് ഓട്ടോറിക്ഷ ബൂത്ത് പുന: സ്ഥാപിക്കണം: താലൂക്ക് വികസന സമിതി യോഗം

news image
Oct 4, 2025, 5:09 pm GMT+0000 payyolionline.in

വടകര: വടകര റെയിൽവെ സ്റ്റേഷനിൽ മുടങ്ങി കിടക്കുന്ന പ്രീപെയ്ഡ് ഓട്ടോ റിക്ഷ ബൂത്ത് പുന: സ്ഥാപിക്കാൻ സത്വര നടപടിയെടുക്കണമെന്ന് താലൂക്ക് വികസന സമിതി യോഗം ആവശ്യപ്പെട്ടു. ബൂത്തിന്റെ അഭാവം മൂലം യാത്രക്കാർ നേരിടുന്ന പ്രയാസം സമിതി അംഗം പി പി രാജനാണ് ചുണ്ടിക്കാട്ടിയത്. ട്രെയിൻ ഇറങ്ങി വരുന്ന യാത്രക്കാർ നേരിടുന്ന ദുരിതം ഏറെയാണ്. ഓട്ടോ കിട്ടനായി പരക്കം പായുകയാണ്. റെയിൽവെയും റോട്ടറിയും ചേർന്നാണ് നേരത്തെ ബൂത്ത് നടത്തിയത്. ഇത് പുനരംഭിക്കാൻ റെയിൽവെയിൽ സമ്മർദ്ദം നടത്തുമെന്ന് കെ കെ രമ എം എൽ എ പറഞ്ഞു.. വടകര പഴയ ബസ്സ് സ്റ്റാൻഡിൽ അടിസ്ഥാന സൗകര്യങ്ങൾ വർധിപ്പിക്കണമെന്ന് യോഗത്തിൽ ആവശ്യമുയർന്നു.

ബസ്‌സ്റ്റാൻഡിന്റെ സ്ഥിതി ദയനീയമാണ്‌. തൂണുകളിലെ കോൺക്രീറ്റടർന്നുവീണ് കമ്പികൾ പുറത്തുകാണുന്ന സ്ഥിതിയിലാണ്. ബസ് കാത്തുനിൽക്കുന്നവർക്ക് ഇത് ഭീഷണി ഉയർത്തുന്നുണ്ട്. ബസ്‌സ്റ്റാൻഡിൽ ആവശ്യത്തിന് തെരുവു വിളക്കുകളില്ല. അതുകൊണ്ടുതന്നെ രാത്രിയായാൽ ബസ്‌സ്റ്റാൻഡ് പരിസരം ഇരുട്ടിൽ മുങ്ങും. സ്റ്റാൻഡിന് അകത്ത് കുഴികളുണ്ട്. ഈ സമയങ്ങളിൽ ബസ് കാത്തുനിൽക്കുന്ന സ്ത്രീകൾക്ക് ഉൾപ്പെടെ ഇത് പ്രയാസമുണ്ടാക്കുന്നുണ്ട്. സാഹചര്യത്തിൽ ഈ ഭാഗങ്ങളിൽ അറ്റകുറ്റപ്പണികൾ നടത്തി യാത്രക്കാർക്ക് ഉണ്ടാകുന്ന പ്രയാസങ്ങൾ സമിതി അംഗം പ്രദീപ് ചോമ്പാല യോഗത്തിൽ പറഞ്ഞത്. പ്രശ്നം വടകര നഗരസഭയുടെ ശ്രദ്ധയിൽ കൊണ്ട് വരുമെന്ന് താഹസിൽദാർ ഡി രഞ്ജിത്ത് പറഞ്ഞു. വടകര- വില്ലാപ്പള്ളി- ചേലക്കാട് റോഡ് വടകര അഞ്ച് വിളക് ജംഗ്ഷനിൽ നിന്ന് തുടങ്ങണമെന്ന് സമിതി അംഗം ബാബു പറമ്പത്ത് ആവശ്യപ്പെട്ടു. ആദ്യ ഘട്ടം അക്ലോത്ത് നടയിൽ നിന്നും ചേലക്കാട് ഭാഗത്തേക്കാണ് . രണ്ടാംഘട്ടം അടക്കാ തെരുവിൽ നിന്ന് അക്ലോത്ത് നടയിലേക്കും പിന്നിട്ട് അഞ്ച് വിളക് ജംഗ്ഷനിലേക്ക് നീട്ടും. എന്നാൽ ഇവിടങ്ങളിൽ ഭൂവുടമകളും വ്യാപാരികളും സ്ഥലം വിട്ടു നൽക്കില്ല എന്ന സമീപനമാണെന്ന് യോഗത്തിൽ ബന്ധപ്പെട്ടവർ പറഞ്ഞു. വടകര മേഖലയിലെ ഈ റോഡ് വികസനസുമായി ബന്ധപ്പെട്ട വകുപ്പ് തല യോഗം നടക്കുമെന്ന് രമ എം എൽ എ പറഞ്ഞു. വടകര ബീച്ച് തപാൽ ഓഫിസ് അടച്ച് പുട്ടരുതെന്ന് സമിതി അംഗം പി എം മുസ്തഫ ആവശ്യപ്പെട്ടു. പ്രശ്നം പോസ്റ്റ് മാസ്റ്റർ ജനറലിനെ അറിയിക്കും. വടകരയിൽ ബസ്സ് അപകടത്തിൽ രണ്ട് പേർ മരിച്ച സാഹചര്യത്തിൽ നടപടികൾ ശക്തമാക്കിയതായി മോട്ടോർ വാഹനവകുപ്പ് വ്യക്തമാക്കി. നിയമം ലംഘിക്കുന്ന ബസ്റ്റുകൾക്കും ജീവനക്കാർക്കുമെതിരെ നടപടി സ്വീകരിക്കുന്നതായി അധികൃതർ വ്യക്തമാക്കി. ഈ വിഷയം സമിതി അംഗം ബാബു ഒഞ്ചിയമാണ് ഉന്നയിച്ചത്. സമിതി അംഗം പുറന്തോടത്ത് സുകുമാരൻ അധ്യക്ഷത വഹിച്ചു. ഒഞ്ചിയം പഞ്ചായത്ത് പ്രസിഡണ്ട് പി ശ്രീജിത്ത്, താഹസിൽദാർ ഡി രഞ്ജിത്ത് , സമിതി അംഗങ്ങളായ പി പി രാജൻ, പ്രദീപ് ചോമ്പാല , പി എം മുസ് തഫ, ടി വി ഗംഗാധരൻ , ബാബു പറമ്പത്ത് എന്നിവർ സംസാരിച്ചു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe