പയ്യോളി: ഇന്ത്യയിലെ ജനാധിപത്യവും, മതനിരപേക്ഷ മൂല്യങ്ങളും സംരക്ഷിക്കേണ്ടത് കാലഘട്ടത്തിൻ്റെ അനിവാര്യതയാണെന്ന് പയ്യോളി മണ്ഡലം മുജാഹിദ് പ്രതിനിധി സമ്മേളനം അഭിപ്രായപ്പെട്ടു.
കുടുംബം, സമൂഹം, ധാർമ്മികത എന്ന പ്രമേയത്തിൽ വിസ്ഡം ഇസ്ലാമിക് ഓർഗനൈസേഷൻ മണ്ഡലം കമ്മിറ്റിയാണ് പ്രതിനിധി സമ്മേളനം സംഘടിപ്പിച്ചത്
വംശീയതയും, വർഗീയ ചിന്തകളും പ്രചരിപ്പിക്കപ്പെടുന്നത് ആശങ്കാജനകമാണ്.ഇത് സമൂഹത്തിൻ്റെ കെട്ടുറപ്പിനെ ബാധിക്കുമെന്നത് സമൂഹം തിരിച്ചറിയണം.
വികസനവും, സമൂഹത്തിൻ്റെ അടിസ്ഥാന ആവശ്യങ്ങളും രാഷ്ട്രീയ ചർച്ചക്ക് വിധേയമാകുന്നതിന് പകരം വിദ്വേഷ പ്രചാരണങ്ങൾ ബോധപൂർവ്വം സൃഷ്ടിക്കുന്നത് രാജ്യത്ത് വലിയ പ്രത്യാഘാതങ്ങൾ ക്ഷണിച്ച് വരുത്തുമെന്നും മുജാഹിദ് പ്രതിനിധി സമ്മേളനം അഭിപ്രായപ്പെട്ടു.
പ്രതിനിധി സമ്മേളനം വിസ്ഡം സംസ്ഥാന സെക്രട്ടറി നാസർ ബാലുശ്ശേരി ഉൽഘാടനം ചെയ്തു. ഫായിസ് പേരാമ്പ്ര, നാജിൽ തിക്കോടി, മുഹമ്മദ് അലി നന്തി, ജസീൽ മദനി, സൈഫുല്ല എംപി, സഫീർ എന്നിവർ സംസാരിച്ചു. ജില്ല സെക്രട്ടറി ഖലീൽ കൊയിലാണ്ടി അധ്യക്ഷം വഹിച്ചു. സി എം കെ അഹമ്മദ് സ്വാഗതം പറഞ്ഞു.