പയ്യോളി : ജീവിതശൈലി രോഗങ്ങളും മാനസികസമ്മർദ്ദവും ദിനംപ്രതി വർധിച്ചുവരുന്ന സാഹചര്യത്തിൽ ആസന–പ്രാണായാമങ്ങളുടെ പ്രസക്തിയെ ഉന്നയിച്ചു കൊണ്ട് പ്രശാന്തി യോഗാ സെൻ്റർ കൈപ്പുറത്ത്, തച്ചൻകുന്നിൽ പ്രവർത്തനം ആരംഭിച്ചു.
വാർഡ് കൗൺസിലർ സി.കെ. ഷഹ്നാസ് ഉദ്ഘാടനം നിർവഹിച്ചു. ശ്യാജി.എൻ സ്വാഗതവും അഞ്ജലി പി.എസ്. നന്ദിയും പറഞ്ഞു.‘യോഗയുടെ പ്രസക്തി’ എന്ന വിഷയത്തിൽ ആചാര്യ മോഹൻദാസ് പയ്യോളി സംസാരിച്ചു. അഡ്മിഷൻ അപേക്ഷകൾ ഇപ്പോൾ സ്വീകരിച്ചു കൊണ്ടിരിക്കുകയാണെന്ന് അധികൃതർ അറിയിച്ചു.