തിക്കോടിയിൽ മുതിർന്ന പൗരൻമാർക്ക് കട്ടിലുകള്‍ നല്‍കി

news image
Oct 10, 2025, 1:05 pm GMT+0000 payyolionline.in

തിക്കോടി: ഗ്രാമപഞ്ചായത്ത് വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തിയ മുതിർന്ന പൗരൻമാർക്കുള്ള കട്ടിൽ വിതരണ പദ്ധതി അനുസരിച്ച് തിരഞ്ഞെടുക്കപ്പെട്ട ഗുണഭോക്താക്കൾക്ക് കട്ടിൽ വിതരണം നടത്തി.
ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ്  ജമീല സമദ് ഉദ്ഘാടനം ചെയ്തു.

വൈസ്പ്രസിഡന്‍റ് രാമചന്ദ്രന്‍ കുയ്യണ്ടി അധ്യക്ഷത വഹിച്ചു. ഐ സി ഡി എസ്  സൂപ്പര്‍വൈസര്‍ വിജില കെ. സ്വാഗതം പറഞ്ഞ പരിപാടിയില്‍ വികസന കാര്യ സ്റ്റാന്‍റിംഗ് കമ്മറ്റി ചെയര്‍പേഴ്സണ്‍ പ്രനില സത്യന്‍,മെംബര്‍മാരായ എന്‍.എം.ടി അബ്ദുള്ളക്കുട്ടി,ബിനുകാരോളി ,ഷീബ പുല്‍പാണ്ടി,സൗജത്ത് യു.കെ.,ദിബിഷ ബാബു,വിബിത ബെെജു എന്നിവര്‍ ആശംസകള്‍ നേര്‍ന്നു.പഞ്ചായത്ത് സെക്രട്ടറി എം.ടി വിനോദ് നന്ദി രേഖപ്പെടുത്തി .

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe