കോഴിക്കോട്: 70 വയസ്സ് പിന്നിട്ട വയോജനങ്ങൾക്കുള്ള കേന്ദ്ര സൗജന്യ ഇൻഷുറൻസ് പദ്ധതി കേരളത്തിൽ നടപ്പിലാക്കാത്തതിൽ പ്രതിഷേധിച്ച് സീനിയർ സിറ്റിസൺസ് ഫോറം കോഴിക്കോട് ജില്ലാ കമ്മിറ്റി സിവിൽ സ്റ്റേഷന് മുമ്പിൽ പ്രകടനവും വായ മൂടിക്കെട്ടി ധർണയും നടത്തി.
ധർണ്ണ പ്രമുഖ ഗാന്ധിയനും ,ഗാന്ധി പീസ് ഫൗണ്ടേഷൻ സെക്രട്ടറിയുമായ യു.രാമചന്ദ്രൻ നായർ ഉദ്ഘാടനം ചെയ്തു .ജില്ലാ സെക്രട്ടറി സോമൻ ചാലിൽ സ്വാഗതം പറഞ്ഞു. പ്രസിഡണ്ട് .ഇ. കെ അബൂബക്കർ മാസ്റ്റർ അധ്യക്ഷത വഹിച്ചു. സംസ്ഥാന കമ്മിറ്റി അംഗം ടി .ബാലകൃഷ്ണൻ, കെ. ഗോവിന്ദൻകുട്ടി മാസ്റ്റർ മുൻ സംസ്ഥാന സെക്രട്ടറി പുതേരി ദാമോദരൻ നായർ ,ജില്ലാ വൈസ് പ്രസിഡണ്ട് രാജപ്പൻ എസ് നായർ , ട്രഷറർ പൂക്കോട്ട് രാമചന്ദ്രൻ നായർ സുരേഷ് കോവൂർ, ആൻറണി വിൽഫ്രഡ് എന്നിവർ സംസാരിച്ചു . തുടർന്ന്,വിവിധ ആവശ്യങ്ങൾ അടങ്ങിയ നിവേദനം ജില്ലാ കലക്ടർ, ജില്ലാ മെഡിക്കൽ ഓഫീസർ. ആർ.ഡി.ഒ എന്നിവർക്ക് നൽകി