കൊയിലാണ്ടി: മുതിർന്ന അഭിഭാഷകനായിരുന്ന അഡ്വ. കെ. എൻ. ബാലസുബ്രഹ്മണ്യന്റെ ഛായാചിത്ര അനാച്ഛാദന പരിപാടിയുടെ മുന്നോടിയായി കൊയിലാണ്ടി കോടതികളിൽ സേവനം അനുഷ്ഠിച്ചിരുന്ന മുൻന്യായാധിപന്മാരും സീനിയർ അഭിഭാഷകരും “അഡ്വ. കെ. എൻ. ബാലസുബ്രഹ്മണ്യൻ ഓർമ്മകളിലൂടെ” എന്ന പരിപാടിയിൽ അദ്ദേഹത്തോടൊപ്പമുള്ള അനുഭവങ്ങളും ഓർമ്മകളും പങ്കുവെച്ചു.
കൊയിലാണ്ടി ബാർ അസോസിയേഷൻ ബൈ സെന്റിനറി ഹാളിൽ വെച്ച് അനുസ്മരണ സമിതി സഘടിപ്പിച്ച ചടങ്ങ് കേരള മനുഷ്യാവകാശ കമ്മീഷൻ ജുഡീഷ്യൽ അംഗം കെ ബൈജു നാഥ് ഉദ്ഘാടനം ചെയ്തു.അനുസ്മരണ സമിതി വൈസ് ചെയർമാൻ അഡ്വ.എൻ.ചന്ദ്രശേഖരൻ അധ്യക്ഷത വഹിച്ചു.
മുൻ ജില്ലാ ജഡ്ജി മാരായിരുന്ന ശ്രീ.വി.ജയറാം.,എം.ആർ.ബാലചന്ദ്രൻ നായർ, എന്നിവരും തലശ്ശേരി ജില്ലാ ജഡ്ജ് ടി.കെ.നിർമ്മല,കൊയിലാണ്ടി സ്‌പെഷ്യൽ കോടതി ജഡ്‌ജ് കെ.നൗഷാദലി എന്നിവരും സീനിയർ അഭിഭാഷകരായ പി.എസ്.ലീലാകൃഷ്‌ണൻ,അഡ്വ.എം.കൃഷ്ണൻ എന്നിവരും അനുഭവം പങ്കിട്ടു. അഡ്വ.കെ.ടി.ശ്രീനിവാസൻ സ്വാഗതവും,അഡ്വ.ടി കെ.രാധാകൃഷ്‌ണൻ നന്ദിയും പറഞ്ഞു.