പയ്യോളി : നഗരസഭ കേരളോത്സവത്തിന്റെ ഭാഗമായി നടത്തിയ അത്‌ലറ്റിക്സിൽ വയൽ ബ്രദേർസ് ഭജനമഠം 91 പോയിൻ്റ് നേടി ചാംപ്യൻമാരായി വി എൻ യുണൈറ്റഡ് താരാപുരം അയനിക്കാട് റണ്ണേഴ്സപ്പും സൂപ്പർ മേലടി മുന്നാം സ്ഥാനത്തും എത്തി.
പയ്യോളി ഗവൺമെൻ്റ് ഹൈസ്ക്കൂളിൽ വെച്ച് നടത്തിയ അതലറ്റിക്സ് മൽസരങ്ങൾ നഗരസഭ വിദ്യഭ്യാസ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാൻ പി എം റിയാസ് ഉദ്ഘാടനം ചെയ്തു. കെ കെ സ്മിതേഷ് അധ്യക്ഷത വഹിച്ചു. എ പി റസാക്ക് സ്വാഗതം പറഞ്ഞു കൗൺസിലർമാരായ അൻസില ഷംസു, ഷൈമ മണന്തല, കാര്യാട്ട് ഗോപാലൻ, സുനൈദ് എ സി, നഗരസഭ പ്രൊജക്റ്റ് ഓഫീസർ ടി പി പ്രജീഷ് കുമാർ, യൂത്ത് കോർഡിനേറ്റർ ഫസീല നസീർ, ഷനോജ് പയ്യോളി, സുദേവ് എസ് ഡി, ദാസൻ എന്നിവർ സംസാരിച്ചു.
