മേപ്പയ്യൂർ: വിളയാട്ടൂരിൽ യു.ഡി.എഫ് തെരെഞ്ഞെടുപ്പ് കൺവെൻഷൻ പേരാമ്പ്ര മണ്ഡലം മുസ്‌ലിം ലീഗ് ട്രഷറർ എം.കെ.സി കുട്യാലി ഉദ്ഘാടനം ചെയ്തു. കെ.പി. അബ്ദുൽസലാം അധ്യക്ഷനായി. കെ. എസ് യു സംസ്ഥാന ജനറൽ സെക്രട്ടറി അർജുൻ കറ്റയാട്ട് മുഖ്യ പ്രഭാഷണം നടത്തി. ജില്ലാ പഞ്ചായത്ത് യു.ഡി.എഫ് സ്ഥാനാർത്ഥി പി.സി ഷീബ, ബ്ലോക്ക് പഞ്ചായത്ത് വിളയാട്ടൂർ ഡിവിഷൻ സ്ഥാനാർത്ഥി ഷർമിന കോമത്ത്, ഗ്രാമപഞ്ചായത്ത് സ്ഥാനാർത്ഥി ഷീന മനോജ്, ഇ.കെ മുഹമ്മദ് ബഷീർ, കമ്മന അബ്ദുറഹിമാൻ, സി.പി നാരായണൻ, എം.എം അഷറഫ് , അഷീദ നടുക്കാട്ടിൽ, നസീറ വെള്ളിയൂർ, മുജീബ് കോമത്ത്, എടയിലാട്ട് ഉണ്ണികൃഷ്ണൻ,സത്യൻ വിളയാട്ടൂർ, നാസിഫ് കരുവോത്ത്, അസീസ് മുറിച്ചാണ്ടി മീത്തൽ, കെ.പി ഷുകൂർ, കെ.കെ അനുരാഗ്, പരപ്പിൽ റസാഖ്, കെ.പി അബ്ദുല്ല, സഞ്ചീവ് കൈരളി, കൈപ്പുറത്ത് മുരളി എന്നിവർ സംസാരിച്ചു.

മേപ്പയ്യൂർ വിളയാട്ടൂരിൽ യു.ഡി.എഫ് കൺവെൻഷൻ എം.കെ സി കുട്യാലി ഉദ്ഘാടനം ചെയ്യുന്നു
സി.പി എമ്മിൽ നിന്നും രാജി വെച്ച് കോൺഗ്രസിലേക്ക് കടന്നു വന്ന മുറിച്ചാണ്ടി മീത്തൽ ജാസിമിനെ ഷാൾ അണിയിച്ചു സ്വീകരിച്ചു. ബ്ലോക്ക് പഞ്ചായത്ത് വിളയാട്ടൂർ ഡിവിഷൻ തെരെഞ്ഞടുപ്പ് കമ്മിറ്റി ഭാരവാഹികളായി ചെയർമാൻ സത്യൻ വിളയാട്ടൂർ, വൈ: ചെയർമാന്മാരായി കെ.കെ അനുരാഗ്, അജ്നാസ് കാരയിൽ, കൺവീനർ മുഹമ്മദ് എരവത്ത്, ജോ: കൺവീനർമാരായി പി.സി ഷൈമ, കെ.പി നഹാസ്, ട്രഷറർ കെ.പി ഷുക്കൂർ എന്നിവർ അടങ്ങിയ 101 അംഗ സമിതിയെ തെരെഞ്ഞെടുത്തു.
