എയ്ഡ്സ് ബോധവൽക്കരണ റെഡ് റിബൺ ക്യാമ്പയിനുമായി ചിങ്ങപുരം സി കെ ജി സ്കൂളിലെ എൻഎസ്എസ് വളണ്ടിയേഴ്സ്

news image
Dec 2, 2025, 6:49 am GMT+0000 payyolionline.in

ചിങ്ങപുരം : സി കെ ജി മെമ്മോറിയൽ ഹയർ സെക്കൻഡറി സ്കൂളിലെ എൻഎസ്എസ് വളണ്ടിയേഴ്സ് ലോക എയ്ഡ്സ് ദിനം വിവിധ പരിപാടികളോടെ ആചരിച്ചു.എയ്ഡ്സ് എങ്ങനെയാണ് പകരുന്നത്, എങ്ങനെയൊക്കെ നമുക്ക് തടയാൻ പറ്റും എന്നിവയെ കുറിച്ച് ബോധവൽക്കരണ ക്ലാസിലൂടെ വിദ്യാർഥികൾ മനസ്സിലാക്കി.

 

എയ്ഡ്സ് / എച്ച് ഐ വി  ബാധിതരോടുള്ള ഐക്യദാർഢ്യവും അവബോധവും പ്രതീകപ്പെടുത്തുന്ന റെഡ് റിബൺ, എല്ലാ അധ്യാപകർക്കും അനദ്ധ്യാപകർക്കും വിദ്യാർത്ഥികൾക്കും വളണ്ടിയേഴ്സ് പിൻ ചെയ്തു കൊടുക്കുകയും എയ്ഡ്സ് ബോധവൽക്കരണ റാലി നടത്തുകയും ചെയ്തു.പരിപാടി പ്രിൻസിപ്പൽ പി ശ്യാമള ഉദ്ഘാടനം ചെയ്തു. എൻഎസ്എസ് പ്രോഗ്രാം ഓഫീസർ ഐ വി മഞ്ജുഷ നേതൃത്വം നൽകിയ പരിപാടിക്ക് സ്കൂളിലെ അധ്യാപകർക്കൊപ്പം എൻഎസ്എസ് ലീഡർമാരും വളണ്ടിയേഴ്സും പങ്കെടുത്തു.

 

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe