ദേശീയപാതയിലെ ഗതാഗത തടസ്സം: മൂരാട്–പയ്യോളി റെയിൽവേ ഗേറ്റുകളിൽ മേൽപ്പാലം വേണം- പെൻഷനേഴ്സ് യൂണിയൻ ഇരിങ്ങൽ യൂണിറ്റ്

news image
Jan 16, 2026, 3:44 am GMT+0000 payyolionline.in

 

പയ്യോളി : ട്രെയിനുകളുടെ എണ്ണം വർദ്ധിച്ചുവരുന്ന സാഹചര്യത്തിൽ റെയിൽവേ ഗേറ്റ് ഇടയ്ക്കിടെ അടയ്ക്കുന്നതിനാൽ ദേശീയപാതയിൽ നിരന്തരം ഉണ്ടാവുന്ന ഗതാഗത തടസ്സം പരിഹരിക്കാൻ നാഷണൽ ഹൈവേയോട് ചേർന്ന് നിൽക്കുന്ന മൂരാട്, പയ്യോളി റെയിൽവേ ഗേറ്റുകളിൽ മേൽപ്പാലം നിർമ്മിക്കണമെന്ന് കേരള സ്റ്റേറ്റ് സർവീസ് പെൻഷനേഴ്സ് യൂണിയൻ ഇരിങ്ങൽ യൂണിറ്റ് വാർഷിക സമ്മേളനം ആവശ്യപ്പെട്ടു.

കെ എസ് എസ് പി യു മേലടി ബ്ലോക്ക് സെക്രട്ടറി എ എം കുഞ്ഞിരാമൻ സമ്മേളനം ഉദ് ഘാടനം ചെയ്തു. യൂണിറ്റ് പ്രസിഡന്റ്‌ കെ കെ രാജേന്ദ്രൻ അധ്യക്ഷത വഹിച്ചു. കെ ശശിധരൻ മാസ്റ്റർ, വി പി നാണുമാസ്റ്റർ, കെ ധനഞ്ജ യൻ, എം ടി നാണു മാസ്റ്റർ, ടി എം ചന്ദ്രിക, കെ സജീവൻ മാസ്റ്റർ, യൂണിറ്റ് സെക്രട്ടറി വി കെ നാസർ, ട്രഷറർ കെ കെ ബാബു എന്നിവർ പ്രസംഗിച്ചു. പി വി ബാബു സ്വാഗതവും ടി രമേശൻ നന്ദിയും പറഞ്ഞു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe