കൊയിലാണ്ടി: കൊയിലാണ്ടി നഗരസഭാ കോൺഗ്രസ്സ് കൗൺസിലർമാർക്ക് സ്വീകരണം നൽകി. പരിപാടി ജില്ലാ കോൺഗ്രസ്സ് കമ്മിറ്റി പ്രസിഡണ്ട് അഡ്വ.കെ.പ്രവീൺ കുമാർ ഉദ്ഘാടനം ചെയ്തു. യോഗത്തിൽ വാർഡ് പ്രസിഡണ്ട് കെ.കെ.ശ്രീധരൻ അധ്യക്ഷത വഹിച്ചു. പി.രത്നവല്ലി ടീച്ചർ, അരുൺ മണമൽ , മനോജ് പയറ്റുവളപ്പിൽ, രാജൻ എള്ളു വീട്ടിൽ, ബാബുരാജ്.കെ.കെ. എന്നിവർ സംസാരിച്ചു.

കൗൺസിലർ മാരായ ശ്രീജാറാണി, എം. ദൃശ്യ, കെ.കെ.ദാമോദരൻ, അഡ്വ.പി.ടി.ഉമേന്ദ്രൻ, രമ്യ മനോജ്, ലാലിഷ പുതുക്കുടി,മൈഥിലി സോമൻ, നിഷ ആനന്ദ്, റാഷിദ് മുത്താമ്പി, പങ്കുളത്തിൽ ദിനേശ് കുമാർ, അബ്ദുൾ ഖാദർ കുന്നോത്തുപൊയിൽ, ബീന എന്നിവർക്കാണ് സ്വീകരണം നൽകിയത്.
