മൂടാടി: പെൻഷൻ പരിഷ്ക്കരണം ഉടൻ നടപ്പിലാക്കണമെന്നും ക്ഷാമാശ്വാസ കുടിശ്ശിക അനുവദിക്കണമെന്നും സ്റ്റാറ്റ്യൂട്ടറി പെൻഷൻ പുന:സ്ഥാപിക്കണമെന്നും കേരള സ്റ്റേറ്റ് സർവ്വീസ് പെൻഷനേഴ്സ് യൂനിയൻ മൂടാടി യൂനിറ്റ്, പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു. കെ എസ് എസ് പി യു ബ്ലോക്ക് പ്രസിഡൻ്റ് എൻ.കെ.കെ.മാരാർ ഉദ്ഘാടനം ചെയ്തു. പ്രസിഡൻ്റ് ചേനോത്ത് ഭാസ്ക്കരൻ അധ്യക്ഷം വഹിച്ചു.

പ്രശസ്തനാടൻ പാട്ടുകാരനും, ഫോക് ലോർ അവാർഡ് ജേതാവുമായ അജീഷ് മുചുകുന്നിനെ ചടങ്ങിൽ ആദരിച്ചു. ടി.സുരേന്ദ്രൻ മാസ്റ്റർ സംഘടനാ റിപ്പോർട്ടും പി.ശശീന്ദ്രൻ വാർഷിക റിപ്പോർട്ടും അവതരിപ്പിച്ചു. കെ.പി.നാണു വരവുചെലവു കണക്ക് അവതരിപ്പിച്ചു.അജീഷ് മുചുകുന്ന്, കെ.പി.ശശീന്ദ്രൻ ,കെ.കെ. സരള, ദാക്ഷായണി കെ.സി.,എ. ഹരിദാസ്, പി.കെ.ബാലകൃഷ്ണൻ കിടാവ്, പി.പ്രകാശൻ എന്നിവർ സംസാരിച്ചു.
