പെൺകുട്ടികളുടെ വിദ്യാഭ്യാസത്തെ പിന്തുണയ്ക്കുന്നതിനായി എല്ലാ ജില്ലയിലും ഒരു പെൺകുട്ടികളുടെ ഹോസ്റ്റൽ നിർമ്മിക്കണമെന്ന് ധനമന്ത്രി ആവശ്യപ്പെട്ടു. STEM സയൻസ് , ടെക്നോളജി, എഞ്ചിനീയറിങ് , മാത്മാറ്റിക്സ് ) സ്ഥാപനങ്ങൾ ഉൾപ്പെടെയുള്ള ഉന്നത വിദ്യാഭ്യാസത്തിൽ നീണ്ട പഠന സമയങ്ങളും ലാബ് ജോലികളും വിദ്യാർത്ഥിനികൾക്ക് വെല്ലുവിളികൾ സൃഷ്ടിക്കുന്നുവെന്ന് ധനമന്ത്രി പ്രസ്താവിച്ചു.
അതിനാൽ തങ്ങളുടെ പദ്ധതി പ്രകാരം പെൺകുട്ടികളുടെ വിദ്യാഭ്യാസം പുരോഗമിപ്പിക്കുന്നതിനായി എല്ലാ ജില്ലയിലും ഒരു പെൺകുട്ടികളുടെ ഹോസ്റ്റൽ നിർമ്മിക്കുമെന്നും അവർ വ്യക്തമാക്കി.
