ജനസംഖ്യ സെൻസസ് അടുത്ത വർഷം ജനുവരിയിൽ ആരംഭിക്കും; പൗരന്മാർക്ക് സെൽഫ് എന്യൂമറേഷന് അവസരം

news image
Oct 31, 2026, 1:58 am GMT+0000 payyolionline.in

ഡൽഹി: ജനസംഖ്യ സെൻസസ് അടുത്ത വർഷം ജനുവരി 25 ന് ആരംഭിക്കും. ഫെബ്രുവരി 28 വരെയാണ് ജനസംഖ്യ സെൻസസ്. തിരഞ്ഞെടുപ്പ് നടക്കുന്ന സംസ്ഥാനങ്ങളിൽ ഈ വർഷം ജനസംഖ്യാ സെൻസസ് തന്നെ നടക്കും. വീടുതോറുമുള്ള സെൻസസ് ആരംഭിക്കുന്നതിന് മുൻപ് പൗരന്മാർക്ക് സെൽഫ് എന്യൂമറേഷന് അവസരം നൽകും. നാൽപത് ചോദ്യങ്ങളായിരിക്കും ജനസംഖ്യ സെൻസസിൽ ഉൾപ്പെടുത്തുക. ജാതി, മതം, മാതാപിതാക്കളുടെ ജനനതിയതി, ബാങ്ക് അക്കൗണ്ടുകളുടെ എണ്ണം പങ്കാളിയുടെ പേര്, ഫോൺ നമ്പർ എന്നിവയെക്കുറിച്ച് പ്രത്യേക ചോദ്യങ്ങൾ ഉണ്ടാകും.

സെൻസസിൽ 13 എണ്ണം പുതിയ ചോദ്യങ്ങളാണ്. സെൽഫ് എന്യൂമറേഷന് അവസരം 2027 ജനുവരി 10 മുതൽ 24 വരെ നടക്കും. ഇത് നിർബന്ധമല്ല. ജനസംഖ്യാ സെൻസസുമായി ബന്ധപ്പെട്ട വിവരങ്ങൾ പരിശോധിച്ചു തിരുത്തുന്നതിനുള്ള ഘട്ടം 2027 മാർച്ച് 1 മുതൽ 5 വരെ നടക്കും. 1948-ലെ സെൻസസ് ആക്ട്, 1990-ലെ സെൻസസ് ചട്ടങ്ങൾ എന്നിവയിലെ വ്യവസ്ഥകൾക്ക് അനുസൃതമായാണ് ഇന്ത്യയിലെ സെൻസസ് നടത്തുന്നത്. ഇന്ത്യയിൽ അവസാനമായി സെൻസസ് നടന്നത് 2011-ൽ, രണ്ട് ഘട്ടങ്ങളിലായാണ്.

2021-ൽ നടത്താനിരുന്ന സെൻസസിന്റെ ആദ്യ ഘട്ടത്തിനായുള്ള എല്ലാ ഒരുക്കങ്ങളും പൂർത്തിയാക്കിയിരുന്നു. ചില സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശങ്ങളിലും 2020 ഏപ്രിൽ 1 മുതൽ ഇതിന്റെ പ്രവർത്തനങ്ങൾ ആരംഭിക്കാനാണ് നിശ്ചയിച്ചിരുന്നത്. എന്നാൽ, രാജ്യത്തുടനീളം കോവിഡ്-19 മഹാമാരി പടർന്നുപിടിച്ച സാഹചര്യത്തിൽ, സെൻസസ് നടപടികൾ മാറ്റിവെക്കുകയുണ്ടായി. ഏറ്റവും വലിയ ജനസംഖ്യാ കണക്കെടുപ്പ് പ്രക്രിയയായ ഇതിനായി 11,718 കോടി രൂപ കേന്ദ്ര മന്ത്രിസഭ അനുവദിച്ചിരിക്കുന്നത്.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe