പയ്യോളി ടി.എസ്.ജി.വി.എച്ച്.എസ്.എസ്സിൽ “സജ്ജം” ഉദ്ഘാടനം

news image
Feb 6, 2026, 5:07 pm GMT+0000 payyolionline.in

പയ്യോളി: ടി.എസ്.ജി.വി.എച്ച്.എസ്.എസ് പയ്യോളിയിൽ മാർച്ചിൽ എസ്.എസ്.എൽ.സി പരീക്ഷയെഴുതുന്ന കുട്ടികൾക്ക് ജില്ലാപഞ്ചായത്തിന്റെ ആഭിമുഖ്യത്തിൽ നടത്തുന്ന “സജ്ജം” സമഗ്ര പഠന പിന്തുണ പരിപാടി ജില്ലാ പഞ്ചായത്ത് മെമ്പർ പി.സി. ഷീബ ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ സ്കൂൾ വിജയോത്സവം കൺവീനർ പ്രിയ സ്വാഗതം പറഞ്ഞു.

പി.ടി.എ.പ്രസിഡന്റ് സി. സുനിൽഅധ്യക്ഷത വഹിച്ചു. തിക്കോടി ഗ്രാമ പഞ്ചായത്ത് ആരോഗ്യ – വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ അജ്മൽ മാടായി മുഖ്യാതിഥിയായിരുന്നു.പ്രിൻസിപ്പൽ സചിത്രൻ പേരാമ്പ്ര , വിഎച്ച്എസ്ഇ പ്രിൻസിപ്പൽ വി. നിഷ , ഹെഡ്മിസ്ട്രസ് ഒ.കെ.ഷിഖ ,  എസ്. ആർ.ജി. കൺവീനർ ലത, സ്റ്റാഫ് സെക്രട്ടറി കെ.പി. മിനി എന്നിവർ സംസാരിച്ചു. പഠന ക്യാംപ് കൺവീനർ എസ്.ആർ പ്രദീഷ് നന്ദി പറഞ്ഞു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe