കൊയിലാണ്ടിയിൽ സ്വതന്ത്ര കർഷക വനിത വിങ്ങ് രൂപീകരിച്ചു; പ്രസിഡന്റ്‌ റഷീദ, സെക്രട്ടറി സമീറ, ട്രഷറർ സുമ

news image
Feb 6, 2026, 5:31 pm GMT+0000 payyolionline.in

 

നന്തി ബസാർ: സ്വതന്ത്ര കർഷക യൂണിയൻ കൊയിലാണ്ടി മണ്ഡലം വനിതാ വിംഗ് രൂപീകരിച്ചു. പ്രസിഡന്റായി പി. റഷീദയെയും, സെക്രട്ടറിയായി സമീറ പയ്യോളിയെയും, ട്രഷററായി കെ.ടി. സുമ യെയും തെരഞ്ഞെടുത്തു. വൈസ് പ്രസിഡണ്ടുമാരായി സുഹറ കാദർ, നഫീസ തിക്കോടി, റസിയ ചെങ്കോട്ടുകാവ്, നൂർജഹാൻ എന്നിവരെയും സെക്രട്ടറിമാരായി ഷെരീഫ സമീറ പയ്യോളി, നസീമ തിക്കോടി, റഷീദ സമദ്, ഷെമീന പൂക്കാട് എന്നിവരെയും തെരഞ്ഞെടുത്തു. മഠത്തിൽ അബ്ദുറഹിമാൻ ഉദ്ഘാടനം ചെയതു. പി .റഷീദ അധ്യക്ഷയായി. അസീസ് മാസ്റ്റർ മുഖ്യ പ്രഭാഷണം നടത്തി. നൂർജഹാൻ സ്വാഗതവും എം വി സമീറ നന്ദിയും പറഞ്ഞു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe