തുറയൂർ: കോയമ്പത്തൂർ ഭാരതിയാർ യൂണിവേഴ്സിറ്റിയിൽ നിന്ന് കൊമേഴ്സിൽ പി.എച്ച്.ഡി നേടിയ പി. അൻസൽ. ബംഗ്ളൂരു യെനപ്പോയ യൂണിവേഴ്സിറ്റിയിൽ അസി. പ്രൊഫസറായി സേവനമനുഷ്ഠിക്കുന്ന അൻസൽ തുറയൂർ പാക്കനാർപുരം സ്വദേശിയാണ്.
ബിഹേവിയറൽ ഫൈനാൻസ് ഇൻ ഇൻവെസ്റ്റ്മെന്റ് ‘ എന്ന വിഷയത്തിൽ ഗവേഷണ നടത്തിയതിനാണ് ഡോക്ടറേറ്റ് ലഭിച്ചത്. പുതിയോട്ടിൽ അബ്ദുറഹ്മാന്റെയും കുഞ്ഞാമിയുടേയും മകനാണ്. ഭാര്യ മിൻഹത്ത് മുഹമ്മദ് പെരുമയിൽ . (ഹിറ മോറൽ സ്കൂൾ, ബംഗ്ളൂരു). മക്കൾ: ഇഫ , ഹന.
