കോഴിക്കോട്: സോണിയ ഗാന്ധിയുടെ ആരോഗ്യനില വഷളായതിനെത്തുടർന്ന് യു.ഡി.എഫ് തിരഞ്ഞെടുപ്പ് പ്രചാരണത്തിനായി രാഹുൽ ഗാന്ധി ഇന്ന് കോഴിക്കോട് എത്തില്ല. ശ്വാസകോശ സംബന്ധമായ അസുഖം മൂലം സോണിയ ഗാന്ധിയെ ഡൽഹിയിലെ സർ ഗംഗാറാം ആശുപത്രിയിൽ പ്രവേശിപ്പിച്ച സാഹചര്യത്തിലാണ് യാത്ര മാറ്റിവെച്ചത്. രാഹുൽ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും നിലവിൽ ആശുപത്രിയിൽ സോണിയക്കൊപ്പമാണുള്ളത്.
രാഹുൽ ഗാന്ധിക്ക് പകരം കോൺഗ്രസ് ദേശീയ അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ കോഴിക്കോട്ടെ പരിപാടികളിൽ പങ്കെടുക്കും. വൈകുന്നേരം 4:30-ന് കോഴിക്കോട് ബീച്ചിൽ നിശ്ചയിച്ചിരുന്ന മഹാറാലിയിൽ ഖാർഗെ യു.ഡി.എഫ് സ്ഥാനാർത്ഥികൾക്കായി വോട്ടഭ്യർത്ഥിക്കും.
കോൺഗ്രസ് പ്രഖ്യാപിച്ച അഞ്ച് ഗ്യാരണ്ടികളുടെ പ്രചാരണാർത്ഥമുള്ള ബസ് ഫ്ലാഗ് ഓഫ് ചെയ്യാനും, പാചകവാതക പ്രതിസന്ധിയുമായി ബന്ധപ്പെട്ട് ജനങ്ങളുമായി സംവദിക്കാനുമാണ് രാഹുൽ ഗാന്ധി എത്താനിരുന്നത്. എന്നാൽ അടിയന്തര സാഹചര്യം കണക്കിലെടുത്ത് ഖാർഗെയുടെ നേതൃത്വത്തിൽ പരിപാടികൾ മുൻനിശ്ചയിച്ച പ്രകാരം തന്നെ നടക്കുമെന്ന് യു.ഡി.എഫ് നേതൃത്വം അറിയിച്ചു.
സോണിയ ഗാന്ധിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു; രാഹുൽ ഗാന്ധിയുടെ കോഴിക്കോട് സന്ദർശനം റദ്ദാക്കി
Mar 25, 2026, 11:01 am GMT+0000
payyolionline.in
എലത്തൂരിൽ വനംവകുപ്പ് മന്ത്രിക്കെതിരെ കർഷക സംഘടനാ പ്രതിനിധി അഡ്വ. സുമിൻ സ്ഥാനാ ..
സൈബർ സെക്യൂരിറ്റി വിദഗ്ധൻറെ വീട്ടിൽ മോഷണം; അടച്ചിട്ട വീട് കുത്തി തുറന്ന് 21 പ ..
