തിരുവനന്തപുരം: യുവനടിയുടെ ലൈംഗിക അതിക്രമ പരാതിയിൽ സംവിധായകൻ രഞ്ജിത് റിമാൻഡിലായതിന് പിന്നാലെ പ്രതികരണവുമായി രാഹുൽ ഈശ്വർ. രഞ്ജിത്തിന്റെ ആക്രമിക്കുന്നതിനോ ന്യായീകരിക്കുന്നതിനോ മുൻപ് സത്യം അറിയാൻ ക്ഷമയോടെ കാത്തിരിക്കുക എന്നാണ് രാഹുൽ ഈശ്വറിന്റെ പ്രതികരണം. രഞ്ജിത് ഇതിഹാസ തുല്യനായ കലാകാരൻ ആണ്. അദ്ദേഹത്തിനെതിരെ മുൻപ് ഉയർന്ന പരാതികൾ വ്യാജമായിരുന്നു. ഈ പരാതി സത്യമാകാം, കള്ളമാകാം. അവൾക്കൊപ്പവും അവനൊപ്പവും അല്ല. സിനിമ രംഗത്തുള്ളവർക്ക് ശത്രുക്കൾ സ്വാഭാവികം, തർക്കങ്ങൾ അതി സ്വാഭാവികമാണ്. പൊലീസ് പറയുന്നതിന് ഒരു പരിധിക്കപ്പുറം ഗൗരവം ഇല്ലെന്നും സാമൂഹ്യ മാധ്യമത്തിലെ കുറിപ്പിൽ രാഹുൽ ഈശ്വർ വിശദമാക്കുന്നു. അദ്ദേഹവും ഒരു പുരുഷനാണ്, മനുഷ്യനാണ് . തെറ്റ് ചെയ്താൽ മാത്രമേ ശിക്ഷിക്കാവു . കാരണം നമ്മുടെ മകൻ, അച്ഛൻ, സഹോദരൻ ജയിലിൽ നിന്ന് ഒരു വ്യാജ പരാതി അകലത്തിൽ മാത്രമാണ്
‘നമ്മുടെ മകൻ, അച്ഛൻ, സഹോദരൻ ജയിലിൽ നിന്ന് ഒരു വ്യാജ പരാതി അകലത്തിൽ മാത്രം’, രഞ്ജിത് റിമാൻഡിലായതിന് പിന്നാലെ രാഹുൽ ഈശ്വർ
Apr 1, 2026, 8:37 am GMT+0000
payyolionline.in
ഉരുൾപൊട്ടിയിട്ട് എട്ടുവർഷം; ഗതാഗതയോഗ്യമാക്കാതെ കരിഞ്ചോല-പൂവൻമല-എട്ടേക്ര റോഡ് ..
മാനാഞ്ചിറ – മലാപ്പറമ്പ് നാലുവരിപ്പാത: ഉദ്ഘാടനം കഴിഞ്ഞിട്ടും ദുരിതം ഒഴിയുന്നില ..
