തിരുവനന്തപുരം: സംസ്ഥാനത്ത് ഭരണം ലഭിച്ചാൽ കെപിസിസിയിൽ അഴിച്ചുപണി നടത്തും. ഇതിന്റെ ഭാഗമായി കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫിനെ മാറ്റും. ബെന്നി ബഹനാൻ കെപിസിസി പ്രസിഡന്റാവാണ് സാധ്യതയേറെ. റോജി എം ജോണും പരിഗണനയിലുണ്ട്.
ഭരണം ലഭിച്ചാൽ സണ്ണി ജോസഫ് മന്ത്രിയാകും. ഇതും കൂടി മനസിൽ കണ്ടാണ് കെപിസിസി പ്രസിഡന്റിനെ മാറ്റാനുള്ള ആലോചനകൾ സജീവമായത്. പുതിയ കെപിസിസി സെക്രട്ടറിമാരെയും നിയമിക്കും. തിരുവനന്തപുരം ഡിസിസി അധ്യക്ഷൻ എൻ ശക്തനെ മാറ്റും. നെയ്യാറ്റിൻകര മണ്ഡലത്തിൽ യുഡിഎഫ് സ്ഥാനാർത്ഥിയായിരുന്ന ശക്തനെ വിജയിച്ചാലും പരാജയപ്പെട്ടാലും മാറ്റി പുതിയ അദ്ധ്യക്ഷനെ തെരഞ്ഞെടുക്കും.
നിയമസഭ തെരഞ്ഞെടുപ്പിൽ ജയിക്കുന്ന ഡിസിസി അധ്യക്ഷന്മാരെയും മാറ്റാൻ തീരുമാനമായിട്ടുണ്ട്. എറണാകുളം,പത്തനംതിട്ട, പാലക്കാട്,കോട്ടയം,മലപ്പുറം, കോഴിക്കോട് എന്നീ ജില്ലകളിലെ അദ്ധ്യക്ഷൻമാരാണ് തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നത്.
