മുഖ്യമന്ത്രിയാകാൻ രമേശ് ചെന്നിത്തല യോഗ്യനെന്ന് ജി സുകുമാരൻ നായർ. തീരുമാനമെടുക്കേണ്ടത് കോൺഗ്രസാണ്. താക്കോൽ സ്ഥാനം പോലെയുള്ള കാര്യത്തിൽ എൻഎസ്എസ് പ്രസ്താവനകൾ ഉണ്ടാകില്ല. അന്ന് ആ പ്രസ്താവന നടത്തിയത് പ്രത്യേക സാഹചര്യത്തിൽ. ചിലർ സമുദായപരമായ ആവശ്യങ്ങൾ ഉന്നയിച്ചപ്പോഴാണ് എതിർത്തത്. മുഖ്യമന്ത്രിസ്ഥാനത്തേക്ക് സീനിയർ നേതാക്കൾ വന്നാൽ നല്ലതെന്നും അദ്ദേഹം വ്യക്തമാക്കി.
ആരു മുഖ്യമന്ത്രിയായാലും അതിനൊരു മാനദണ്ഡം ഉണ്ടാകണം. ജനങ്ങൾ വോട്ട് ചെയ്ത് സർക്കാർ ആണ് അധികാരത്തിൽ വന്നിരിക്കുന്നത്. ജനങ്ങളോടുള്ള സമീപനം എന്താണെന്ന് അറിയണം. ജനങ്ങൾ വോട്ട് ചെയ്തിട്ടാണ് ഇത്രയും ഭൂരിപക്ഷം ലഭിച്ചത്. അല്ലാതെ കോൺഗ്രസ്സുകാരുടെ വോട്ടുകൊണ്ട് മാത്രമല്ല വിജയിച്ചത്.
വിഡി സതീശൻ മാപ്പ് പറയേണ്ട സമയമൊക്കെ കഴിഞ്ഞു. യുഡിഎഫിന്റേത് ജനാധിപത്യത്തിന്റെ വിജയം ജനം മാറ്റം ആഗ്രഹിച്ചു. കഴിവുള്ളവർ മുഖ്യമന്ത്രിയാവട്ടെ. സതീശൻ മുഖ്യമന്ത്രിയാവണോ എന്ന് കോൺഗ്രസ് തീരുമാനിക്കട്ടെ. ഇപ്പോഴും സമദൂര നിലപാടെന്നും അദ്ദേഹം വ്യക്തമാക്കി.
ഇനങ്ങൾ പൊറുതിമുട്ടി മാറ്റത്തിനായി വോട്ട് ചെയ്തു. മുഖ്യമന്ത്രി സ്ഥാനത്തേക്ക് NSS ആരുടെയും പേര് പറയില്ല. അനുഭവ സമ്പത്തുള്ളവർ വരണമെന്നാഗ്രം. പത്തനാപുറത്തും സമദൂര നിലപാട്. ഭരണമാറ്റം ആവശ്യമായിരുന്നു, എൻഎസ്എസിന് അർഹമായത് കിട്ടുമെന്നാണ് കരുതുന്നത്.
വെള്ളാപള്ളിയെ LDF കരുതി നിൽക്കണമായിരുന്നു. മുഖ്യമന്ത്രി ആരായാലും ഞങ്ങൾക്ക് വിരോധമില്ല. പത്തനാപുരത്ത് പ്രത്യേകം നിർദ്ദേശം ഒന്നും നൽകിയില്ല. കഴിഞ്ഞ പ്രാവശ്യവും ഭരണമാറ്റം വേണമെന്ന് ഞാൻ പറഞ്ഞു. എന്ന് എല്ലാവരും കൂടി എന്നെ കളിയാക്കി. അർഹമായത് മാത്രമാണ് എക്കാലവും സർക്കാരുകളോട് NSS ആവശ്യപ്പെട്ടിട്ടുള്ളതെന്നും അദ്ദേഹം പറഞ്ഞു.
കൂടതൽ പേരെ വിജയിപ്പിച്ചത് BJP യുടെ നേട്ടമായി കാണുന്നു. മുഖ്യമന്ത്രി ചർച്ചകൾ നീണ്ടു പോകാതിരിക്കുന്നതാണ് കോൺഗ്രസിന് നല്ലത്. NSS മായുള്ള പ്രശ്നങ്ങൾ ഒരു പരിധിവരെ ഗണേഷ് കുമാറിന് തിരിച്ചടിയായെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
