മലപ്പുറം: മെമു ട്രെയിൻ ഓടിക്കൊണ്ടിരിക്കെ റെയിൽവേ കമാനത്തിന്റെ സംരക്ഷണഭിത്തി ട്രാക്കിലേക്ക് ഇടിഞ്ഞു വീണു. ചൊവ്വാഴ്ച പുലർച്ചെ മൂന്നരയോടെ നിലമ്പൂർ-ഷൊർണൂർ പാതയിൽ തുവ്വൂരിലാണ് സംഭവം. പാത നവീകരണ ഭാഗമായി രണ്ട് മാസം മുമ്പാണ് തുവ്വൂർ കമാനം മേൽപ്പാലത്തിന് സംരക്ഷണ ഭിത്തി നിർമിച്ചത്. എന്നാൽ നിർമാണത്തിലെ അശാസ്ത്രീയത മൂലം ഭിത്തിയിൽ ദിവസങ്ങൾക്ക് മുമ്പ് വിള്ളൽ പ്രത്യക്ഷപ്പെട്ടിരുന്നു. രണ്ടുദിവസമായി തുടരുന്ന വേനൽ മഴയിൽ വിള്ളൽ ശക്തിപ്പെട്ടതാവാം മണ്ണിടിച്ചിലിന് കാരണം. സ്റ്റേഷനിൽ നിന്ന് എടു ത്ത ഉടനെയായതിനാൽ ട്രെയിനി ന് വേഗതയില്ലാതിരുന്നത് വലി യ അപകടമൊഴിവാക്കി.
മേൽപ്പാലത്തിലൂടെ ഗതാഗത നിയന്ത്രണംയിൽ നിന്നുള്ള അഗ്നി ശമന സേനയും റെയിൽവേ ജീവനക്കാരും നാട്ടുകാരും ചേർന്ന് ട്രാക്കിലെ കല്ലും മണ്ണും നീക്കം ചെയ്താണ് ട്രെയിൻ ഗതാഗതം പുനസ്ഥാപിച്ചത്. ഒന്നര മണിക്കൂറോളം നിർത്തിയിട്ട മെമു പിന്നീട് നിലമ്പൂരിലേക്ക് തന്നെ മടങ്ങി. മറ്റു ട്രെയിനുകളെയും ഇത് ബാധിച്ചു. 5.15 ന് തുവ്വൂരിലെത്തേണ്ട തിരുവനന്തപുരം- നിലമ്പൂർ രാജ്യറാണി എക്സ്പ്രസ് 7.45 നാണ് പോയ ത്. ചില ട്രെയിനുകൾ റദ്ദാക്കുക യും ചെയ്തു. വിദ്യാർഥികൾ ഉൾപ്പെടെ നിരവധി പേർക്ക് ഇത് ദുരിതമായി. സംരക്ഷണഭിത്തി ഇടിഞ്ഞതിനെ തുടർന്ന് കമാനം മേൽപ്പാലത്തിലൂടെ കടന്നു പോകുന്ന നിലമ്പൂർ-പെരുമ്പിലാവ് സംസ്ഥാന പാതയിൽ വാഹന നിയന്ത്രണം ഏർപ്പെടുത്തി. അഞ്ച് ടണിന് മുകളിൽ ഭാരമുള്ള വാഹനങ്ങൾ ഇതുവഴി പോ കരുത്. ജില്ല കലക്ടർ, പൊലീസ് എന്നിവരുടെ അനുമതിയോടെയാണ് റെയിൽവെ എഞ്ചിനീയറിങ് വിഭാഗത്തിന്റെ നടപടി. കമാ നം ബലപ്പെടുത്തൽ പ്രവൃത്തി ഉടനെ നടത്താനും തീരുമാനമായിട്ടുണ്ട്.
