‘മുഖ്യമന്ത്രി ചർച്ച വൈകുന്നതിൽ പ്രശ്നമില്ല, തീരുമാനമാണ് പ്രധാനം’; തിരുവഞ്ചൂർ രാധാകൃഷ്ണൻ

news image
May 12, 2026, 7:06 am GMT+0000 payyolionline.in

മുഖ്യമന്ത്രി തീരുമാനം ഇതിനെക്കാൾ വൈകിയ കാലമുണ്ടായിട്ടുണ്ടെന്ന് ഡൽഹിയിലെത്തിയ മുതിർന്ന കോൺഗ്രസ് നേതാവ് തിരുവഞ്ചൂർ രാധാകൃഷ്ണൻ. ചർച്ച വൈകുന്നതിൽ പ്രശ്നമില്ല. തീരുമാനമാണ് പ്രധാനം. തന്റെ നിലപാട് ഹൈക്കമാൻഡിനെ കൃത്യമായി അറിയിക്കുമെന്നും തിരുവഞ്ചൂർ രാധാകൃഷ്ണൻ പറഞ്ഞു.

കേരളത്തിന്റെ മുഖ്യമന്ത്രിയെ തീരുമാനിക്കുന്നതിൽ ഡൽഹിയിൽ നിർണായക ചർച്ച. സോണിയാ ഗാന്ധിയുടെ വസതിയായ പത്ത് ജൻപഥിലാണ് കേരളത്തിൽ നിന്നുള്ള മുതിർന്ന നേതാക്കൾ ഹൈക്കമാൻഡുമായി കൂടിക്കാഴ്ച നടത്തുന്നത്. എംഎൽഎമാരുടെ അഭിപ്രായം പരിഗണിക്കണം എന്നാണ് നിലപാടെന്ന് കെ സുധാകരൻ എം പിയുടെ പ്രതികരണം.

പ്രതിസന്ധിയില്ലെന്നും ഉചിതമായ തീരുമാനമുണ്ടാകുമെന്നും ചർച്ചയ്ക്ക് മുമ്പ് കെപിസിസി വർക്കിങ് പ്രസിഡന്റുമാരായ പി സി വിഷ്ണുനാഥും എ പി അനിൽകുമാറും ഡൽഹിയിൽ മാധ്യമങ്ങളോട് പറഞ്ഞു. മുഖ്യമന്ത്രി പ്രഖ്യാപനം വൈകുന്നതിൽ പാർട്ടിയ്ക്കുള്ളിലും മുന്നണിയിലും അതൃപ്തി ശക്തമാകുന്നതിനാൽ, ഇനി പ്രഖ്യാപനം വൈകേണ്ടെന്നാണ് ധാരണ.

 

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe