ഇ.കെ. നായനാർ – കേളുഏട്ടൻ അനുസ്മരണം സംഘടിപ്പിച്ചു

news image
May 21, 2026, 4:02 am GMT+0000 payyolionline.in

പയ്യോളി: സി.പി.ഐ.എം പയ്യോളി ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ മുൻ മുഖ്യമന്ത്രി ഇ.കെ. നായനാർ, മുതിർന്ന നേതാവ് കേളുഏട്ടൻ എന്നിവരുടെ അനുസ്മരണ ദിനാചരണം സംഘടിപ്പിച്ചു. പയ്യോളി അങ്ങാടിയിൽ വെച്ച് നടന്ന പ്രധാന അനുസ്മരണ സമ്മേളനം സി.പി.ഐ.എം ജില്ലാ കമ്മിറ്റി അംഗം എ.എം. റഷീദ് ഉദ്ഘാടനം ചെയ്തു.

മേയ് 19, 20 തീയതികളിലായിട്ടാണ് ഏരിയയിലുടനീളം അനുസ്മരണ പരിപാടികൾ സംഘടിപ്പിച്ചത്. ഏരിയയിലെ മുഴുവൻ ബ്രാഞ്ച് കേന്ദ്രങ്ങളിലും ഈ ദിവസങ്ങളിൽ പാർട്ടി പതാക ഉയർത്തുകയും പ്രഭാതഭേരി മുഴക്കുകയും ചെയ്തു. പയ്യോളിയിൽ നടന്ന പൊതുസമ്മേളനത്തിൽ ഏരിയാ കമ്മിറ്റി അംഗം വി. ഹമീദ് അധ്യക്ഷത വഹിച്ചു. ഏരിയ സെക്രട്ടറി എം.പി. ഷിബു, ജില്ലാ കമ്മിറ്റി അംഗം ദീപ ഡി. ഓൾഗ, ഏരിയ കമ്മിറ്റി അംഗം പി.വി. മനോജൻ എന്നിവർ നേതാക്കളെ അനുസ്മരിച്ച് സംസാരിച്ചു. ഏരിയ കമ്മിറ്റി അംഗം എസ്.കെ. അനൂപ് ചടങ്ങിൽ സ്വാഗതം ആശംസിച്ചു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe