ലഡാക്കിൽ റെഡ് ക്രോസിന്റെ റോഡ് സുരക്ഷാ-ഇന്റർനെറ്റ് ബോധവത്കരണ യാത്ര എത്തിച്ചേർന്നു

news image
May 24, 2026, 7:24 am GMT+0000 payyolionline.in

കൊയിലാണ്ടി: ഇന്ത്യൻ റെഡ് ക്രോസ് സൊസൈറ്റി കേരള സ്റ്റേറ്റ് ബ്രാഞ്ച് സംഘടിപ്പിച്ച അഖിലേന്ത്യ റോഡ് സുരക്ഷ, ആരോഗ്യകരമായ ഇന്റർനെറ്റ് ഉപയോഗ ബോധവത്കരണ യാത്ര വിജയകരമായി ലഡാക്കിലെ ഉം ലിങ് ലാ പാസിൽ എത്തിച്ചേർന്നു. ഇവിടെ വെച്ച് കോഴിക്കോട് ജില്ലാ ചെയർമാൻ മാടഞ്ചേരി സത്യനാഥൻ റെഡ് ക്രോസിന്റെ ഔദ്യോഗിക പതാക ഉയർത്തി.

​കഴിഞ്ഞ മേയ് എട്ടിന് കോഴിക്കോട് കളക്ടറും റെഡ്ക്രോസ് ജില്ലാ പ്രസിഡന്റുമായ സ്നേഹിൽ കുമാർ സിങ് ഫ്ലാഗ് ഓഫ് ചെയ്ത യാത്രയാണിത്. ഭാരതത്തിലെ 16 സംസ്ഥാനങ്ങളിലൂടെ ഏകദേശം 9200 കിലോമീറ്റർ ദൂരം സഞ്ചരിച്ചാണ് ഈ ദൗത്യസംഘം ലഡാക്കിൽ എത്തിയത്. ടീം ലീഡർ ആർ.സി. ബിജിത്ത്, മാടഞ്ചേരി സത്യനാഥൻ, കെ. ദീപു, മിഥുൻ സി. മോഹൻ, ഡോ. പി.ടി. സന്ദീഷ്, ഹരികൃഷ്ണൻ പരിയാരത്ത്, കെ. ധീരജ്, പി. ഫൈസൽ, ടി. ജിനേഷ് എന്നിവരാണ് ഈ ബോധവത്കരണ യാത്രയിലെ മറ്റ് പ്രധാന സംഘാംഗങ്ങൾ.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe