ബജറ്റിൽ മേപ്പയ്യൂരിന് മുന്തിയ പരിഗണന ലഭിച്ചു: ഫാത്തിമ തഹലിയ എം.എൽ.എ.

news image
Jun 28, 2026, 7:33 am GMT+0000 payyolionline.in

മേപ്പയ്യൂർ: വി.ഡി. സതീശൻ സർക്കാർ അധികാരത്തിൽ വന്ന ശേഷമുള്ള കന്നി ബജറ്റിൽ തന്നെ മേപ്പയ്യൂർ ഗ്രാമപഞ്ചായത്തിന് മുന്തിയ പരിഗണനയാണ് ലഭിച്ചതെന്ന് ഫാത്തിമ തഹലിയ എം.എൽ.എ. പറഞ്ഞു. മേപ്പയ്യൂർ ബസ് സ്റ്റാൻഡ് നിർമ്മാണം, മേപ്പയ്യൂർ ടൗൺ നവീകരണം ഉൾപ്പെടെ കോടിക്കണക്കിന് രൂപയുടെ വിവിധ വികസന പദ്ധതികളാണ് ഇത്തവണ ബജറ്റിൽ വകയിരുത്തിയിട്ടുള്ളതെന്നും എം.എൽ.എ വ്യക്തമാക്കി. മേപ്പയ്യൂർ പഞ്ചായത്തിലെ വിവിധ കേന്ദ്രങ്ങളിൽ യു.ഡി.എഫ്. നേതൃത്വത്തിൽ നൽകിയ സ്വീകരണ യോഗങ്ങളിൽ സംസാരിക്കുകയായിരുന്നു അവർ.

അൻപത് വർഷത്തിലധികം പേരാമ്പ്ര മണ്ഡലത്തിൽ സി.പി.എം. പ്രതിനിധികളായ എം.എൽ.എമാർ ഉണ്ടായിരുന്നിട്ടും മേപ്പയ്യൂർ ഉൾപ്പെടെയുള്ള പ്രദേശങ്ങളിൽ ആവശ്യമായ വികസനമെത്തിക്കാൻ എൽ.ഡി.എഫിന് കഴിഞ്ഞില്ലെന്നും ഫാത്തിമ തഹലിയ കൂട്ടിച്ചേർത്തു.

ചങ്ങരംവള്ളിയിൽ നിന്ന് ആരംഭിച്ച് മണ്ഡലത്തിലെ 17 സ്വീകരണ കേന്ദ്രങ്ങളിലെ പര്യടനത്തിന് ശേഷം മൈത്രീനഗറിലാണ് സ്വീകരണ പരിപാടി സമാപിച്ചത്. ചടങ്ങുകളിൽ കെ.പി. രാമചന്ദ്രൻ, ടി.കെ.എ. ലത്തീഫ്, എം.കെ. അബ്ദുറഹിമാൻ, എം.എം. അഷറഫ്, കീപ്പോട്ട് അമ്മത്, സി.എം. ബാബു, മുജീബ് കോമത്ത്, ഇല്ലത്ത് അബ്ദുറഹിമാൻ, ടി.എം. അബ്ദുല്ല, എടയിലാട്ട് ഉണ്ണികൃഷ്ണൻ, പി.കെ. രാഘവൻ തുടങ്ങിയവർ പ്ര സംസാരിച്ചു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe